എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി, ഓടയില്‍ രണ്ടു പേര്‍ ശ്വാസംമുട്ടിമരിച്ചു

Google Oneindia Malayalam News

കൊച്ചി: ഓട വൃത്തിയാക്കുന്നതിനിടെ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. എറണാകുളം കൊളംബോ ജങ്ഷനിലെ ഡ്രെയിനേജ് വൃത്തിയാക്കാനിറങ്ങിയവരാണ് അപകടത്തില്‍ പെട്ടത്.

തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ സ്വദേശികളായ മാധവ്(65), രാജു(45) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്ന് കരുതുന്നു.

Kochi

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആദ്യം ഡ്രെയിനേജിലേക്കിറങ്ങിയ മാധവിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് രാജു ഇറങ്ങിയത്. യാതൊരു സുരക്ഷാ മുന്‍കരുതലും കൂടാതെയാണ് ജോലിക്കാര്‍ സീവേജിലേക്കിറങ്ങിയതെന്ന് കരുതുന്നു.

അപകടം നടന്ന ഉടനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടക്കാന്‍ നേരം വൈകിയത് തൊഴിലാളികളെ മരണത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന ആരോപണമുണ്ട്.

ഡ്രെയ്‌നേജിനുള്ളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല. കുഴിയിലേക്കിറങ്ങാനോ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനോ സഹായിക്കുന്ന ഉപകരണങ്ങളൊന്നും തന്നെ ഫയര്‍ഫോഴ്‌സ് വാഹനത്തിലുണ്ടായിരുന്നില്ല.

Ernakulam
English summary
Two migrant labourers who went down a manhole to clean a drain at Colombo Junction near Ernakulam general hospital early on Sunday morning died after inhaling toxic gas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X