എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈംഗിക ചൂഷണത്തിനിരയാക്കിയതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: ലൈംഗിക ചൂഷണത്തിനിരയാക്കിയതില്‍ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. എറണാകുളം കൊച്ചുകടവന്ത്ര കസ്തൂര്‍ബാ നഗര്‍ ചക്കുതറ വീട്ടില്‍ സിറില്‍ എന്നു വിളിക്കുന്ന സിറില്‍ ജോബിസ് ജോര്‍ജ്ജ് (22), തൃപ്പൂണിത്തുറ തെക്കുംഭാഗം കടവില്‍ വീട്ടില്‍ നന്ദു (22) എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

<strong>ഹര്‍ത്താലിലെ പോലീസ് പരാജയം; കമ്മിഷണറെ വിമര്‍ശിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍ </strong>ഹര്‍ത്താലിലെ പോലീസ് പരാജയം; കമ്മിഷണറെ വിമര്‍ശിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിയുടെ അയല്‍വാസി എറണാകുളം കോന്തുരുത്തി മുളവരിക്കല്‍ റോഡില്‍ തിട്ടയില്‍ വീട്ടില്‍ ടി.ഡി.ബിജുവിനെ(43) സൗത്ത് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ 8-ാം തിയതിയാണ് 10-ാം ക്ലാസ് വിദ്യാര്‍ഥിനി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Nandu and syril

പ്രോജക്റ്റ് വര്‍ക്കിനുവേണ്ടി അയല്‍വാസിയായ ബിജുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുള്ള പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയ കുട്ടി കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയിരുന്നു.

പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിനിക്കു മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ലൈംഗികമായി ചൂഷണത്തിനിരയാക്കിയ വിവരം പുറത്തായത്. അതേസമയം സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന്് എറണാകുളം സൗത്ത് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Ernakulam
English summary
Two were arrest by police for student's suicide case in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X