Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിൽ കഞ്ചാവ് വിൽപ്പന സജീവം; ഒരു കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി

പറവൂർ: പറവൂർ മേഖലയിലെ കോളേജുകൾ, സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുവാൻ കൊണ്ടുവന്ന 1 കിലോ 200 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പറവൂർ എക്സൈസ് സംഘം പിടികൂടി. ഇൻസ്പെക്ടർ കെപി സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നാണ് പ്രായപൂർത്തിയാകാത്ത ആളെ പിടികൂടിയത്.

കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പി കെ ബഷീര്‍ എംഎല്‍എക്കെതിരെ സാക്ഷിമൊഴി, എംഎല്‍എയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്ന് കോടതിയില്‍, കേസില്‍ 365 സാക്ഷികള്‍

പഴനിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു. മുൻപും കഞ്ചാവ് കേസിൽ ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് കഞ്ചാവ് വാങ്ങി കൂടുതൽ തുകക്ക് വിൽപ്പന നടത്തുന്ന പള്ളുരുത്തി തങ്ങൾ നഗർ അനുനിഷ മൻസിലിൽ സുബൈർ മകൻ അനീഷ്(35)നെയും എക്സൈസ് പിടികൂടി.

Aneesh

ഇയാളിൽ നിന്നും 150 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ എം.ടി.ശ്രീജിത്ത്, ഒ.എസ്.ജഗദീഷ്, എം.എസ്.ശിവകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എസ്.ജയകുമാർ, കെ.എ.നൈസാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+