• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബെന്നിച്ചേട്ടൻ വിശ്രമിക്കൂ, ഞങ്ങൾ തുടരാം!... പ്രചണം ഏറ്റെടുത്ത് എംഎൽഎമാർ

  • By Desk

പെരുമ്പാവൂർ: ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ചികിത്സയിലായ യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബെഹനാന് വേണ്ടി യുവ എംഎൽഎമാർ പ്രചാരണ ചുമതല ഏറ്റെടുത്തു. സ്‌ഥാനാർഥിക്ക് വേണ്ടി ചാലക്കുടി ലോകസഭ മണ്ഡലം പരിധിയിൽപ്പെട്ട യുവ എംഎൽഎ മാർ രംഗത്തിറങ്ങിയതോടെ യുഡുഎഫ് ക്യാംപ് ആവേശത്തിലായി.

'നഗരത്തില്‍ ആവേശത്തിര' പി. രാജീവിന്റെ രണ്ടാം ഘട്ട പര്യടനം എറണാകുളത്ത്; വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ

എംഎൽഎ മാരായ റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ എന്നിവർക്കൊപ്പം മുതിർന്ന നേതാവ് പി. ടി തോമസ് എംഎൽഎയും പര്യടനത്തിൽ പങ്കാളിയായി. ഇതോടെ കേരളത്തിലെ തെഞ്ഞെടുപ്പ് ചരിത്രത്തിലെ അപ്പൂർവ്വമായ രംഗങ്ങൾക്കാണ് ഇന്നലെ ചാലക്കുടി പാർലമെൻറ് മണ്ഡലം സാക്ഷ്യം വഹിച്ചത്.ബെന്നിച്ചേട്ടൻ വിശ്രമിക്കൂ, ഞങ്ങൾ തുടരാം എന്ന മുദ്രാവാക്യവുമായാണ് യുവ എം എൽ എ മാർ മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്നത്.

ബെന്നി ബെഹനാന്‍റെ തട്ടകമായ പെരുമ്പാവൂരായിരുന്നു ഇന്നലത്തെ പര്യടനം. പൊള്ളുന്ന വെയിലത്തും ബെന്നി ബെഹനാന് വേണ്ടി വോട്ടു ചോദിച്ചെത്തിയ എംഎൽഎമാരെ ഹൃദ്യമായ സ്വീകരണമാണ് നാട്ടുകാർ നൽകിയത്.കുറുപ്പംപടി എലൈറ്റുപടിയിൽ മുൻ യുഡിഎഫ് കൺവീനർ പി.പി. തങ്കച്ചൻ ഉദ്‌ഘാടനം പര്യടനം ഉദ്ഘാടനം ചെയ്തു.

പുത്തൂരാൻകവൽ, നവജീവങ്കവാല, വണ്ടമറ്റം, ഓടക്കലി, പാലി, പുതുമന, കൊമ്പനാട്‌, വേങ്ങൂർ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച തുരുത്തിയിൽ സമാപിച്ചു. മണ്ഡലത്തിലെ പ്രചരണ ,പ്രവർത്തന ചുമതല ആറ് എംഎൽഎമാർക്ക് കൈമാറാൻ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമെടുത്തിരുന്നു പ്രചാരണത്തിന്‍റെ ദൈനംദിന ചുമതല ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേരിട്ട് ഏറ്റെടുക്കും.

ഓരോ ദിവസത്തെയും പ്രവർത്തനം വിലയിരുത്തിയതിനു ശേഷം എല്ലാദിവസവും ഇരുവരുടെയും നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും എംഎൽഎരുടെ നേതൃത്വത്തിൽ പ്രചരണം നടക്കുക.പ്രചരണ പരിപാടികളിൽ ഒരേസമയം രണ്ടിൽ കുറയാത്ത എം.എൽ.എമാരുണ്ടാകും. ഒരാഴ്ച്ചയ്ക്കകം ബെന്നി ബെഹനാന് പ്രചരണരംഗത്തേക്ക് തിരിച്ചുവരാനാകുമെന്നാണ് കരുതുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam

English summary
UDF candidate Benny behannan's election campaign in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more