എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തീരദേശ മേഖലയെ ഇളക്കി മറിച്ച് ഹൈബി ഈഡന്റെ പര്യടനം; വീട്ടമ്മമാർ ജൈവപച്ചക്കറി നൽകി സ്വീകരിച്ചു!

  • By Desk
Google Oneindia Malayalam News

കൊച്ചി: തീരദേശ മേഖലയെ ഇളക്കി മറിച്ച് ഹൈബി ഈഡന്റെ പര്യടനം. ചെല്ലാനത്തുനിന്നു ആരംഭിച്ച പര്യടനം കണ്ണമാലി, തോപ്പുംപടി, പള്ളുരുത്തി നോർത്ത്, കുമ്പളങ്ങി തുടങ്ങിയ തീരദേശ മേഖലകളിൽ ആവേശം ഉയർത്തി. തെക്കേ ചെല്ലാനം സെന്റ് ജോർജ്‌ പള്ളിക്ക് സമീപം എംപി കെ വി തോമാസ്‌ ഉത്ഘാടനം ചെയ്ത പര്യടനം മാളികപ്പറമ്പ്, കമ്പിനിപ്പടി ഗോണ്ടുപറമ്പ് തുടങ്ങിയ മേഖലകളിൽ ആവേശം വിതറി മാലാഖപ്പടിയിലെത്തിയപ്പോൾ വീട്ടമ്മമാർ ജൈവപച്ചക്കറി നൽകി സ്വീകരിച്ചു.

<strong>വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണയേറുന്നു; ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും പിന്തുണ പ്രഖ്യാപിച്ചു, പ്രചരണവുമായി ഫ്രണ്ട്‌സ് ഓഫ് രാഹുല്‍ കൂട്ടായ്മയും!</strong>വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണയേറുന്നു; ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും പിന്തുണ പ്രഖ്യാപിച്ചു, പ്രചരണവുമായി ഫ്രണ്ട്‌സ് ഓഫ് രാഹുല്‍ കൂട്ടായ്മയും!

തുടർന്ന് നോർത്ത് ചെല്ലാനം, ബസ്സാർ, ചാളക്കടവ് കണ്ടക്കടവ് മേഖലകളിൽ പര്യടനം പൂർത്തിയാക്കി പുത്തൻ തോട് വഴി കണ്ണമാലിയിലേക്ക്. ചെറിയ കടവിൽ നിന്ന് പര്യടനം കാട്ടിപ്പറമ്പിലെത്തിയപ്പോൾ എൻഎസ് യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന്റെ നേതൃത്വത്തിൽ സ്ഥാനാർഥി ഹൈബി ഈഡനെ ആവേശത്തോടെ സ്വീകരിച്ചു. തുടർന്ന് തുറന്ന പ്രചരണ വാഹനത്തിൽ ഹൈബി ഈഡനൊപ്പം ജനപിന്തുണ തേടി പ്രചരണത്തിൽ സജീവമായി ഉച്ചയോടെ പര്യടനം കുതിരൂർക്കരിയിൽ സമാപിച്ചു.

Hibi Eden

ഉച്ചകഴിഞ്ഞ് മാനാശ്ശേരി ഫിഷിങ് ഗ്യാപ്പ്, സൗദിപ്പള്ളി, മുണ്ടുവേലി, നേവി നഗർ ഗേറ്റ് വഴി ഇല്ലിച്ചിവടെത്തി. തോപ്പുംപടി മേഖലകളിൽ പര്യടനം പൂർത്തിയാക്കി നിരത്തിനിരുപുറവും കാത്തുനിന്ന വോട്ടർമാരെ അഭിവാദ്യം ചെയ്തുകൊണ്ട് പള്ളുരുത്തി നോർത്തിലേക്ക്. പള്ളുരുത്തി നോർത്തിലെത്തിയപ്പോൾ ഓറഞ്ച് മാല അണിയിച്ച് ജനകീയ സ്വീകരണം.

കല്ലിങ്കൽ ജംഗ്‌ഷൻ, വാലുമ്മേൽ, പനക്കൽ, എസ്എൻ ജംഗ്‌ഷൻ, വാര്യംസ് ജംഗ്‌ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി കുമ്പളങ്ങിയിലേക്ക്. ഹൈബി ഈഡൻ കുമ്പളങ്ങിയിലേക്കെത്തിയപ്പോൾ ആവേശം അലകടലായി. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ ഇരുചക്ര വാഹനങ്ങളിൽ പ്രവർത്തകർ മൂവർണ്ണകൊടിയുമേന്തി സ്ഥാനാർത്ഥിയെ അനുഗമിച്ചു. സന്ധ്യകഴിഞ്ഞതോടെ പടക്കവും, ദീപകാഴ്ച്ചയുമൊക്കെയായി കുമ്പളങ്ങി ജനത ഹൈബിയെ ഏറ്റെടുത്തു.

പുഷ്പവൃഷ്ടി നടത്തിയും സ്നേഹസമ്മാനങ്ങൾ നൽകിയും ഊഷ്മള വരവേൽപ്പ്. കോയാബസാർ, എട്ടുങ്കൽ, കല്ലഞ്ചേരി, അഴിക്കകം, ഇല്ലിക്കൽ കവല, പഴങ്ങാട് ജംഗ്ഷൻ, പൊളപ്പറമ്പ്, കുളക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനം പൂർത്തിയാക്കി ആഞ്ഞിലിത്തറയിലെത്തി പര്യടനം അവസാനിച്ചു. ഏപ്രിൽ 13 ശനിയാഴിച്ച ഹൈബി ഈഡന്റെ പര്യടനം തോപ്പുംപടി, ഫോർട്ടു കൊച്ചി പ്രദേശങ്ങളിൽ നടക്കും.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
UDF candidate Hibi Eden's election campaign in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X