എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ്: പ്രചാരണം തുടരാൻ പ്രവർത്തകർക്ക് നിർദേശം

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ അവശേഷിക്കെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് കൊവിഡ് ബാധിച്ചു. കൊച്ചി യുഡിഎഫ് സ്ഥാനാർത്ഥി ടോണി ചമ്മണിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തന്റെ ഫേസ്ബുക്ക് പേജ് വഴി ടോണി ചമ്മണി തന്നെയാണ് തന്റെ വൈറസ് ബാധയെപ്പറ്റി അറിയിച്ചിട്ടുള്ളത്. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതോടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മറ്റൊരു സ്ഥാനാർത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

എന്ത് ആനുകൂല്യമാണ് മുസ്ലിംകൾക്ക് അനര്‍ഹമായി നൽകുന്നതെന്ന് സര്‍ക്കാര്‍ പറയണം: റഹ്മത്തുല്ല സഖാഫിഎന്ത് ആനുകൂല്യമാണ് മുസ്ലിംകൾക്ക് അനര്‍ഹമായി നൽകുന്നതെന്ന് സര്‍ക്കാര്‍ പറയണം: റഹ്മത്തുല്ല സഖാഫി

''പ്രിയപ്പെട്ട സഹോദരി സഹോദരരെ യുഡിഎഫ് പ്രവർത്തകരെ, ഞാൻ കോവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞിരിക്കുമല്ലൊ....? എന്റെ അഭാവത്തിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടു പോകണമെന്നഭ്യർത്ഥിക്കുന്നു. എന്റെ അസാന്നിധ്യത്തിലും നിങ്ങൾ കൂടുതൽ ശക്തിയോടെ , ഏക മനസ്സോടെ പ്രവർത്തന രംഗത്തുണ്ടാവുമെന്നു എനിക്കു ഉറപ്പുണ്ട്. ഈ ഘട്ടവും നാം തരണം ചെയ്യും. ദൈവം നമ്മളെ സഹായിക്കട്ടെ സ്നേഹത്തോടെ നിങ്ങളുടെ ടോണി ചമ്മണി" ടോണി ചമ്മണി ഫേസ്ബുക്കിൽ കുറിച്ചു.

kochi-tonychammany-congress01-1

തമിഴ്‌നാടിനെ ഇളക്കിമറിച്ച് എഐഎഡിഎംകെ തിരഞ്ഞെടുപ്പ് പ്രചാരണം; ചിത്രങ്ങള്‍

നേരത്തെ തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ഐ ആന്റണിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമായി നടക്കുന്നതിനിടെ രോഗം സ്ഥിരീകരിച്ചതോടെ പ്രചാരണം നിര്‍ത്തി ആന്റണി ക്വാറന്റൈനിൽ പ്രവേശിക്കുകയായിരുന്നു. എൽഡിഎഫിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിനാണ് ഇവിടെ സീറ്റ് അനുവദിച്ചത്. കേരള കോൺഗ്രസിന്റെ പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം കൂടിയാണ് കെഐ ആന്റണി.

ഹോട്ട് ലുക്കില്‍ സഞ്ജീത ശൈഖ്: നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
ഇത്തവണ UDFഅധികാരം പിടിക്കുമെന്ന് സർവേ | Oneindia Malayalam

Ernakulam
English summary
UDF candidate tests Coronavirus positive days before Kerala assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X