സിപിഎമ്മിന്റെ തന്ത്രം പൊളിച്ച് യുഡിഎഫിന്റെ മറുതന്ത്രം!! ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, കൊച്ചിയില്‍ കൈവിട്ട കളി
കൊച്ചി: സിപിഎം അംഗം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കൊച്ചി കോര്‍പറേഷനില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ നിര്‍ണായകം. നഗരാസൂത്രണ സ്ഥിരം സമിതി ഇടതുമുന്നണിക്ക് നഷ്ടമായതിന് പിന്നാലെ കൂടുതല്‍ പേരെ കൂടെ നിര്‍ത്താനുള്ള നീക്കം യുഡിഎഫ് ക്യാമ്പ് തുടങ്ങി എന്നാണ് വിവരം. സിപിഎം ചിഹ്നത്തില്‍ മല്‍സരിച്ച എംഎച്ച്എം അഷറഫ് യുഡിഎഫിനെ പിന്തുണച്ചതോടെയാണ് നഗരാസൂത്രണ സമിതി എല്‍ഡിഎഫിന് നഷ്ടമായത്.
അഷറഫ് യുഡിഎഫിനൊപ്പം പോയേക്കാമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് സിപിഎം അദ്ദേഹത്തെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിച്ചത്. എന്നാല്‍ യുഡിഎഫ് നടത്തിയ നീക്കങ്ങള്‍ സിപിഎമ്മിന്റെ ഈ തന്ത്രം പൊളിക്കുന്നതായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

എല്‍ഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം ജെ സനല്‍മോനാണ് അവിശ്വാസത്തിലൂടെ പുറത്തായത്. സനല്‍മോനായിരുന്നു നഗരാസൂത്രണ സമിതി ചെയര്‍മാന്‍. സമിതിയില്‍ ഭൂരിപക്ഷമില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അഞ്ച് വോട്ടുകള്‍ ലഭിച്ചതോടെ പ്രമേയം പാസായി.

കളംമാറി എത്തിയ അഷ്‌റഫിനെ നഗരാസൂത്രണ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിപ്പിക്കാനാണ് യുഡിഎഫ് ആലോചന. അതേസമയം, സിപിഎം നേരത്തെ വച്ച കെണിയില്‍ നിന്ന് അഷ്‌റഫ് രക്ഷപ്പെടുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണം. പാര്‍ട്ടി ചിഹ്നത്തിലാണ് അഷ്‌റഫിനെ സിപിഎം മല്‍സരിപ്പിച്ചത്. അതുകൊണ്ടുതന്നെ കൂറുമാറിയതിനാല്‍ അയോഗ്യത വന്നേക്കും.

അയോഗ്യനാക്കുക എന്നത് ഏറെ സമയംപിടിക്കുന്ന നടപടിക്രമങ്ങളാണ്. അതുവരെ അഷ്‌റഫിന് ചെയര്‍മാന്‍ പദവിയില്‍ ഭയമില്ലാതെ തുടരാം. തീരുമാനം വന്നാലും കോടതിയെ സമീപിക്കാന്‍ സാധിക്കും. അയോഗ്യത വന്നാല്‍ ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ അഷ്‌റഫ് നിര്‍ദേശിക്കുന്ന വ്യക്തിയെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ച് വിജയിപ്പിക്കാനാണ് യുഡിഎഫിന്റെ പദ്ധതി.

അയോഗ്യനാകുമെന്ന് അറിഞ്ഞിട്ടുതന്നെയാണ് അഷ്‌റഫ് കളംമാറിയിരിക്കുന്നത്. ഇവിടെയാണ് സിപിഎമ്മിന് അടിതെറ്റിയത്. അയോഗ്യത നടപടികള്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം എടുത്തേക്കാം. അപ്പോഴേക്കും സമിതിയുടെ കാലാവധി തീരും. അതിന് മുമ്പ് അന്തിമ തീരുമാനമുണ്ടായാല്‍ ഭാര്യ സുനിതയെ മല്‍സരിപ്പിക്കാനും ധാരണയുണ്ടാക്കിയെന്നാണ് വിവരം. നഗരാസൂത്രണ സമതിയിയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന തിയ്യതി കളക്ടര്‍ പ്രഖ്യാപിച്ചിട്ടില്ല.

കൊച്ചി കോര്‍പറേഷനില്‍ കൂടുതല്‍ സീറ്റുകളുടെ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ഇല്ലാത്തതിനാല്‍ ഏതാനും അംഗങ്ങളുടെ കളംമാറ്റം മാത്രം മതി ഭരണം മാറാന്‍. ഇക്കാര്യം അറിഞ്ഞാണ് എല്‍ഡിഎഫും യുഡിഎഫും കരുനീക്കം നടത്തുന്നത്. നേരത്തെ യുഡിഎഫ് ക്യാമ്പിലുണ്ടായിരുന്ന സിഎംപി അംഗം കലിസ്റ്റ പ്രകാശിനെ ഇടതുക്യാമ്പിലെത്തിച്ച് ശക്തി കൂട്ടിയത് എല്‍ഡിഎഫിന്റെ തന്ത്രമായിരുന്നു. കലിസ്റ്റക്കെതിരെ അയോഗ്യതാ നടപടികള്‍ യുഡിഎഫ് ആരംഭിക്കാനാരിക്കുകയാണ്.

ഗിരിനഗറിലും എറണാകുളം സൗത്തിലുമാണ് ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. സിപിഎമ്മിന്റെയും ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണിത്. ഇവിടെ ശക്തമായ മല്‍സരം കാഴ്ചവച്ച് ജയിക്കാനാണ് യുഡിഎഫിന്റെ ശ്രമം. അങ്ങനെ സംഭവിച്ചാല്‍ കോര്‍പറേഷന്‍ ഭരണത്തിന് ഇളക്കം തട്ടും. ചില സ്വതന്ത്രരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും സജീവമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ യുഡിഎഫ് നടത്താന്‍ സാധ്യതയുള്ള കളികള്‍ ഇടതുക്യാമ്പ് മുന്‍കൂട്ടി കാണുന്നുണ്ട്.
എന്തൊരു ഹാപ്പിയാണ്!! ഈ ചിരിക്ക് പിന്നിലുള്ള രഹസ്യം അറിയുമോ? ലെനയുടെ വൈറല്‍ ഫോട്ടോസ്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ രണ്ട് ഡിവിഷനില്‍ വരാനുണ്ട്. ഇതും യുഡിഎഫിന് പ്രതീക്ഷയേറാന്‍ കാരണമാണ്. എന്നാല്‍ നിയമ നടപടികളില്‍ കാലതാമസം വരുമെന്ന് ഉറപ്പാണ്. കൂടെയുള്ളവര്‍ പുറത്തുചാടാതെ മുന്നോട്ട് പോകാനാണ് ഇടതുക്യാമ്പില്‍ ശ്രമം. ആരെയും പിണക്കാതെ നീങ്ങിയാല്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും എല്‍ഡിഎഫ് കരുതുന്നു.












Click it and Unblock the Notifications