എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമതൻ തുണച്ചു: എൽഡിഎഫ് ഉറപ്പിച്ച കളമശ്ശേരി നഗരസഭാ ഭരണം യുഡിഎഫിന്, തീരുമാനം നറുക്കെടുപ്പിലൂടെ!!

Google Oneindia Malayalam News

കൊച്ചി: ഇടതുമുന്നണിയ്ക്ക് മുൻതൂക്കമുണ്ടായിരുന്ന കളമശ്ശേരി നഗരസഭയിലെ ഭരണം യുഡിഎഫിന് ഉറപ്പായിക്കഴിഞ്ഞു. നറുക്കെടുപ്പിലൂടെയാണ് ഭരണം ഉറപ്പിച്ചിട്ടുള്ളത്. യുഡിഎഫിൽ നിന്ന് കൌൺസിലാറായി തിരഞ്ഞെടുക്കപ്പെട്ട സീമ കണ്ണനാണ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ മുതൽ അനിശ്ചിതത്വം നിലനിന്നിരുന്ന നഗരസഭയായിരുന്നു കളമശ്ശേരി. 41 അംഗ നഗരസഭയിൽ ഇവിടെ 19 സീറ്റുകളിൽ യുഡിഎഫും 20 സീറ്റുകളിൽ എൽഡിഎഫും വിജയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച ഒരു വിമതൻ കൂടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇരു മുന്നണികളും 20-20 എന്ന നിലയിലേക്ക് എത്തിയത്.

പാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; ബാലറ്റ് തിരികെവേണമെന്ന് ആവശ്യം, തര്‍ക്കംപാലക്കാട് നഗരസഭയില്‍ ബിജെപി അംഗത്തിന്റെ വോട്ട് എല്‍ഡിഎഫിന്; ബാലറ്റ് തിരികെവേണമെന്ന് ആവശ്യം, തര്‍ക്കം

 congress3-152825

ഇവിടെ ഒരു സീറ്റിൽ ബിജെപിയും വിജയിച്ചിരുന്നു. എന്നാൽ വോട്ടെടുപ്പ് വന്നപ്പോൾ ബിജെപി വിട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് നറുക്കിട്ട് ഭരണം ആർക്ക് നൽകണമെന്ന് തീരുമാനിക്കേണ്ടതായി വന്നത്. ഇതിലൂടെ യുഡിഎഫിന് ഭരണം നിലനിർത്താനും കഴിഞ്ഞു.

Ernakulam
English summary
UDF got Kalamassery Municipality in Local body election in toss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X