കെ ബാബുവിനെതിരായ പരാമർശം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി;സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ്
എറണാകുളം; തൃപ്പൂണിത്തുറയിൽ കെ ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യപ്രതിഷേധം ഉയർത്തിയ കെപിസിസി അംഗം എബി സാബുവിനെ പുറത്താക്കണമെന്ന് യുഡിഎഫ്. നിർണായക ഘട്ടത്തിൽ പാർട്ടിയെയും സ്‌ഥാനാർഥിയെയും പ്രതിസന്ധിയിലാക്കിയെന്നാണ് സാബുവിനെതിരെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം കമ്മിറ്റി ഇറക്കിയ കുറിപ്പിൽ പറയുന്നത്.സാബുവിനെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തു.
ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കെ സാബു തുടക്കം മുതലേ തന്നെ സ്ഥാനാർത്ഥിയെ അപകീർത്തി. സാബു തിരഞ്ഞെടുപ്പിന്റെ തലേദിവസം നടത്തിയ പ്രസ്താവന ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നുമാണ് നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തൽ. തൃപ്പൂണിത്തുറയില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ബാബുവിനെ സ്ഥാനാര്‍ഥിയാക്കിയതോടെ സീറ്റ് നഷ്ടപ്പെടുത്തിയെന്നുമായിരുന്നു സാബു തുറന്നടിച്ചത്.
സ്റ്റൈലിഷ് ആയി നടി ജാൻവി കപൂർ, ഫോട്ടോകൾ കാണാം
സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കെ. ബാബു തന്നെ കുറ്റവിമുക്തനാക്കിയെന്ന് പറഞ്ഞ് ഒരു രേഖ ഹാജരാക്കിയിരുന്നു.എന്നാല്‍ അത് കുറ്റവിമുക്തനാക്കിയ രേഖയല്ല. അത് വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഒരു രേഖ മാത്രമാണ്.ജനങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ കാത്തിരുന്നവരെ നിരാശരാക്കി എന്നും സാബു പറഞ്ഞിരുന്നു. മണ്ഡലത്തില്‍ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഗുണം ബിജെപിക്കാണെന്നും കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകുകയാണെന്നും സാബു ആരോപിച്ചിരുന്നു.












Click it and Unblock the Notifications