തൃപ്പൂണിത്തുറയിൽ സ്വരാജിന് തോൽവി..മൂവാറ്റുപുഴയിൽ അട്ടിമറി,ട്വന്റി ട്വന്റി നിലംതൊടില്ല;മനോരമ സർവ്വേ
എറണാകുളം: 2016 ൽ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനെ മുറുകെ പിടിച്ച ജില്ലയാണ് എറണാകുളം. ആകെയുള്ള 14 മണ്ഡലങ്ങളിൽ 9 എണ്ണം യുഡിഎഫിനൊപ്പമായിരുന്നു നിലയുറപ്പിച്ചത് . 5 മണ്ഡലങ്ങളിൽ എൽഡിഎഫും വിജയിച്ചു. എന്നാൽ ഇത്തവണ ജില്ല കൂടുതൽ വലത്തോട്ട് ചായുമെന്നാണ് മനോരമ ന്യൂസ് എക്സിറ്റ് പോൾ സർവ്വേ പ്രവചനം. 2016 ൽ എൽഡിഎഫ് അഭിമാന വിജയം സ്വന്തമാക്കിയ തൃപ്പൂണിത്തുറയിൽ ഉൾപ്പെടെ കനത്ത പരാജയം രുചിക്കുമെന്നാണ് സർവ്വേ പ്രവചനം. മാത്രമല്ല ട്വന്റി ട്വിന്റി നിർണയക ശക്തിയാകുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങളിലേക്ക്
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

നേടിയ മണ്ഡലങ്ങൾ
എറണാകുളം, കളമശ്ശേരി, ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, തൃക്കാക്കര, മൂവാറ്റുപുഴ, കുന്നത്തുനാട് മണ്ഡലങ്ങളായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചത്. വൈപ്പിന്‍, കൊച്ചി, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, കോതമംഗലം മണ്ഡലങ്ങള്‍ എല്‍ഡിഎഫും നേടി. ഇത്തവണ 11 മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

പെരുമ്പാവൂർ പിടിച്ചെടുക്കും
എന്നാൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത പെരുമ്പാവൂർ മണ്ഡലം യുഡിഎഫിന് നഷ്ടമാകുമെന്നാണ് സർവ്വേ പ്രവചിക്കുന്നു. തുടര്‍ച്ചയായി മൂന്നുവട്ടം സിപിഎമ്മിന്റെ സാജു പോള്‍ നേടിയ മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് എൽദോസ് കുന്നപ്പിള്ളിയിലൂടെ യുഡിഎഫ് പിടിച്ചെടുത്തത്. എന്നാൽ രണ്ടാം അങ്കത്തിൽ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി ബാബു ജോസഫിനോട് പരാജയപ്പെടുമെന്ന് സർവ്വേ പറയുന്നു.

എൽഡിഎഫിന് അട്ടിമറി
2.90 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എല്‍ഡിഎഫ് അട്ടിമറി നടത്തുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് 40.00 ശതമാനവും യുഡിഎഫ് 37.10 ശതമാനം വോട്ടുമാണ് പ്രവചിക്കുന്നത്. ട്വന്റി ട്വന്റിയാണ് യുഡിഎഫിന് ഇവിടെ കനത്ത നഷ്ടം സമ്മാനിച്ചേക്കുക. 11 ശതമാനം വോട്ട് ഇവിടെ ട്വന്റി ട്വന്റി നേടിയേക്കും. ബിജെപി വോട്ടിലും ട്വന്റി ട്വൻി ഇടിവ് വരുത്തുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.

സ്വരാജ് വീഴും
എന്നാൽ ജില്ലയിൽ ശക്തമായ പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 1991 മുതല്‍ 25 വര്‍ഷം മണ്ഡലത്തില്‍ എംഎല്‍എയായിരുന്ന മുന്‍ മന്ത്രി കെ ബാബുവിനെ 4467 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് സിപിഎമ്മിന്റെ യുവനേതാവ് എം സ്വരാജ് 2016 ൽ മണ്ഡലം പിടിച്ചെടുത്തത്.

10 ശതമാനം വോട്ട്
ബാര്‍കോഴ വിവാദമായിരുന്നു ബാബുവിന്റെ പരാജയത്തിന് കഴിഞ്ഞ തവണ വഴിവെച്ചത്.എന്നാൽ ഇത്തവണ കെ ബാബു 12.90 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മനോരമ സർവ്വേ പ്രവചിക്കുന്നു. യുഡിഎഫ് 43.50 ശതമാനം വോട്ട് നേടുമ്പോള്‍ എല്‍ഡിഎഫ് 30.60 ശതമാനം വോട്ടാണ് സർവ്വേ പ്രവചിക്കുന്നത്.സ്വരാജിന് കഴിഞ്ഞ തവണത്തേ അപേക്ഷിച്ച് 10 ശതമാനം വോട്ടിന്റെ കുറവ് സംഭവിക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

കൊച്ചിയിൽ ഇങ്ങനെ
കൊച്ചിയിലും എൽഡിഎഫ് പരാജയം രുചിച്ചേക്കും. സിപിഎമ്മിന്റ കെ ജെ മാക്സി മുന്‍ മേയര്‍ ടോണി ചമ്മണിയോട് പരാജയപ്പെടുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.2016 ൽ 1086 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിൽ ജയിച്ചത്. യുഡിഎഫ് ഇവിടെ 39.80 ശതമാനം വോട്ട് നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

കടുത്ത മത്സരം
കടുത്ത മത്സരം നടന്ന മൂവാറ്റുപുഴയിൽ ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാൻ യുഡിഎഫിന് സാധിക്കുമെന്ന് സർവ്വേ വ്യക്തമാക്കുന്നു. 2.30 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ പ്രവചിക്കുന്നത്. എൽഡിഎഫിന് 11.67 ശതമാനം വോട്ടിന്റെ കുറവുണ്ടാകും. ട്വന്റി ട്വന്റിയാണ് ഇവിടെ എൽഡിഎഫിന് ക്ഷീണം വരുത്തുകയെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. ട്വന്റി ട്വന്റി ഇവിടെ 15 ശതമാനം വോട്ട് നേടുമെന്നും സർവ്വേ പ്രവചിക്കുന്നു.

കുന്നത്തുനാട്ടിൽ
ട്വന്റി ട്വന്റി വിജയ പ്രതീക്ഷ പുലർത്തുന്ന കുന്നത്തുനാട്ടിൽ ഇത്തവണ അത്ഭുതങ്ങൾ സംഭവിക്കില്ലെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ മൂന്നാം സ്ഥാനമാണ് ട്വന്റി ട്വന്റിക്ക് മൂന്നാം സ്ഥാനമാണ് സർവ്വേ പ്രവചനം.യുഡിഎഫിന്റെ വിപി സജീന്ദ്രൻ മണ്ഡലം 1.90 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും. അതേസമയം ട്വന്റി ട്വന്റി 17.50 ശതമാനം വോട്ടുകൾ മണ്ഡലത്തിൽ നേടുമെന്ന് സർവ്വേ പ്രവചിക്കുന്നു. മറ്റ് മണ്ഡലങ്ങളിൽ 2016 ന് സമാനമായ വിജയം പാർട്ടികൾ ആവർത്തിക്കും. അതേസമയം ട്വന്റി ട്വന്റി പല മണ്ഡലങ്ങളും കൂടുതൽ വോട്ടുകൾ പിടിക്കുമെന്ന് സർവ്വേ ചൂണ്ടിക്കാട്ടുന്നു.
സാരി അഴകിൽ സാമന്ത അക്കിനേനി.. സൂപ്പർ കൂൾ ഫോട്ടോകൾ












Click it and Unblock the Notifications