എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂവാറ്റുപുഴയിൽ 11 ൽ 10 പഞ്ചായത്തും നേടി യുഡിഎഫ്; കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലും വിജയം

Google Oneindia Malayalam News

എറണാകുളം; മൂവാറ്റുപുഴയിൽ 11 ൽ 10 പഞ്ചായത്തും നേടി കൂറ്റൻ മുന്നേറ്റവുമായി യുഡിഎഫ്.മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തും മൂവാറ്റുപുഴയിലെ ചില ഡിവിഷനുകൾ ഉൾപ്പെടുന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണവും യുഡിഎഫിനാണ് ലഭിച്ചത്.മൂവാറ്റുപുഴയുടെ സമഗ്രമായ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ യൂഡിഎഫ് ബാധ്യസ്ഥരാണെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ പറഞ്ഞു.ജനങ്ങൾ യൂഡിഎഫിൽ അർപ്പിച്ച വിശ്വാസം മികച്ച പ്രവർത്തനങ്ങളിലൂടെ കാത്തു സൂക്ഷിക്കുമെന്ന ഉറപ്പ് നൽകുന്നുവെന്നും ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ongress-06-1465

മൂവാറ്റുപുഴയുടെ മണ്ണിൽ സമഗ്രമായ വിജയം നേടി യൂഡിഎഫ്. പതിനൊന്നു പഞ്ചായത്തുകളിൽ പത്തിടത്തും യൂഡിഎഫ് ഇന്ന് അധികാരമേറ്റെടുത്തു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തും മൂവാറ്റുപുഴയിലെ ചില ഡിവിഷനുകൾ ഉൾപ്പെടുന്ന കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഭരണവും യൂഡിഎഫ് കൈപ്പിടിയിലൊതുക്കി.

മൂവാറ്റുപുഴയിലെ വാളകം ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ എൽ ഡി എഫിൽ നിന്ന് തിരികെ പിടിക്കാനും, ആവോലി ഡിവിഷൻ വൻ ഭൂരിപക്ഷത്തിൽ നിലനിർത്താനും സാധിച്ചു. മൂവാറ്റുപുഴയിലെ ചില പ്രദേശങ്ങൾ ഉൾപ്പെടുന്ന വാരപ്പെട്ടി ഡിവിഷനിലും യൂഡിഎഫ് വിജയക്കൊടി പാറിക്കുകയുണ്ടായി.

ആവോലി ഡിവിഷനിൽ നിന്നും വിജയിച്ച ഉല്ലാസ് തോമസ് എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ പതിറ്റാണ്ടുകൾ നീണ്ട ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ട് യൂഡിഎഫ് ഭരണം നേടി. ഡിസിസി സെക്രട്ടറി പിപി എൽദോസ് ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടു.

മൂവാറ്റുപുഴയുടെ സമഗ്രമായ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാൻ യൂഡിഎഫ് ബാധ്യസ്ഥരാണ്. ജനങ്ങൾ യൂഡിഎഫിൽ അർപ്പിച്ച വിശ്വാസം മികച്ച പ്രവർത്തനങ്ങളിലൂടെ കാത്തു സൂക്ഷിക്കുമെന്ന ഉറപ്പ് നൽകുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി അഹോരാത്രം കഷ്ടപ്പെട്ട മുഴുവൻ പ്രവർത്തകർക്കും വോട്ട് നൽകി യൂഡിഎഫിനെ തെരെഞ്ഞെടുത്ത ജനങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.

Ernakulam
English summary
UDF wins 10 out of 11 panchayats in Muvattupuzha; won Kothamangalam Block Panchayat also
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X