ട്വന്റി 20 ശക്തികേന്ദ്രത്തിൽ വന്‍ വിജയം സ്വന്തമാക്കി യുഡിഎഫ്, മങ്ങി എല്‍ഡിഎഫ്
കൊച്ചി: ട്വന്റി 20 ശക്തികേന്ദ്രമായ കിഴക്കമ്പലത്ത് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി യുഡിഎഫ്. ആകെ 4157 വോട്ടുകള്‍ ആണ് തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. അതില്‍ 3650 വോട്ടുകളും യുഡിഎഫ് സ്വന്തമാക്കി. ചാക്കോ പി മാണി ബാങ്ക് പ്രസിഡണ്ടായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന് ശക്തമായ പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചില്ല. 200 വോട്ട് മാത്രമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.
പോള്‍ ചെയ്തതില്‍ 294 വോട്ടുകള്‍ അസാധുവായി. കെവി ഹംസ, മാര്‍ഗരറ്റ് എബ്രഹാം, സണ്ണി കളപ്പുരയില്‍, മുഹമ്മദ് ശരീഫ്, എംഐ സുല്‍ഫത്ത്, മനു അനുരാഗ്, കെടി ബിജു, സെബി ആന്റണി, സാബു പൈലി, കെവി മണിയപ്പന്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് വിജയം നേടിയവര്‍. എറണാകുളത്ത് തന്നെ മാഞ്ഞാലി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു.

ആകെയുളള പതിമൂന്ന് സീറ്റുകളില്‍ പത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് ബാങ്ക് ഭരണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. എല്‍ഡിഎഫ് മൂന്ന് സീറ്റുകളില്‍ വിജയിച്ചു. ടികെ അശോകന്‍, സബിത നാസര്‍, സികെ റഫീക് എന്നിവരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചത്. രമ സുകുമാരന്‍, പിഎ സക്കീര്‍, സാജിത നാസര്‍, എഎം അബ്ദുള്‍ സലാം, ജിതേഷ് കണ്ണന്‍, സിഎച്ച് സഗീര്‍, എംഎം അലി, കെഎച്ച് നാസര്‍, ടിഎ മുജീബ് എന്നിവരാണ് യുഡിഎഫ് പക്ഷത്ത് നിന്ന് വിജയിച്ചത്. ജീവനക്കാരുടെ നിയമന വിവാദവും മുക്കുപണയ തട്ടിപ്പ് വിവാദവും അടക്കം നില്‍ക്കെയാണ് എല്‍ഡിഎഫ് ഭരണസമിതി തിരഞ്ഞെടുപ്പിനെ നേരിട്ടത്.












Click it and Unblock the Notifications