Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യസംസ്ഥാനങ്ങളിലെ യുവതികള്‍ എത്തും; മോഡലിംഗിന്റെ മറവില്‍ കൊച്ചിയില്‍ സെക്‌സ് റാക്കറ്റ്

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങല്‍ സജീവമാണെന്ന് റിപ്പോര്‍ട്ട്. മോഡലിംഗിന്റെ മറവിലാണ് ഇത്തരം സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് 19കാരിയായ മോഡല്‍ കൊച്ചിയില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായിരുന്നു. ഈ കേസില്‍ ഇത്തരം സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. പൊലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

1

കേരളത്തിലെ മോഡലിംഗിന്റെ പ്രധാന ഹബ്ബാണ് ഇപ്പോള്‍ കൊച്ചി. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം യുവതികളെ എത്തിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മോഡലിംഗ് രംഗത്തേക്ക് കടക്കണം എന്ന് ആഗ്രഹിക്കുന്ന യുവതികളെ ഭീഷണിപ്പെടുത്തിയാണ് പലര്‍ക്കും കൈമാറുന്നത്. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഡി ജെ പാര്‍ട്ടിക്ക് എത്തിച്ചാണ് ഈ സംഘം ഇടപാടുകള്‍ നടത്തുന്നത്.

2

കാറില്‍ മോഡല്‍ കൂട്ട ബലാത്സംഗത്തിനിരയായ സംഭത്തില്‍ ഇത്തരം സെക്‌സ് റാക്കറ്റിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അറസ്റ്റിലായവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ ഡോളി എന്നറിയപ്പെടുന്ന ഡിംപിള്‍ ലാംബ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്.

3

കേസിലെ പ്രതികളായ വിവേകും ഡിംപിളും നേരത്തെ പരിചയക്കാരാണ്. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയതിന്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതിക്കാരിക്കും രണ്ട് പേരെയും അറിയാമായിരുന്നു. തന്നെ പാര്‍ട്ടിക്കായി എത്തിച്ചത് ഡിംപിളാണെന്നാണ് പരാതിക്കാരി നല്‍കിയ മൊഴിയില്‍ പറയുന്നത്.

4

നാല് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഇതിന് വേണ്ടി കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അതേസമയം, കൊച്ചിയില്‍ സംഘടിപ്പിക്കുന്ന എല്ലാ ഡി ജെ പാര്‍ട്ടികളിലും ഡിംപിള്‍ സജീവ സാന്നിധ്യമാണ്. ചില ഫാഷന്‍ ഷോകളുടെ പരസ്യത്തില്‍ ഡിംപിളിന്റെ ഫോട്ടോകളും ചേര്‍ക്കാറുണ്ട്.

5

ബലാത്സംഗത്തില്‍ ആസൂത്രിതമായ നീക്കം നടന്നെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ ബലാത്സംഗ കുറ്റത്തിന് പുറമെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഡി ജെ പാര്‍ട്ടി നടന്ന ഫ്ളൈ ഹൈ ഹോട്ടലിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ബാറില്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണ്. ഇതേ തുടര്‍ന്നാണ് ഹോട്ടലിനെതിരെ അന്വേഷണം വ്യാപിപ്പിക്കുന്നത്.

6

ഈ ഹോട്ടല്‍ നേരത്തെ എക്സൈസ് നടപടികളും നേരിട്ടിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് ഡിംപിള്‍ മറ്റു യുവതികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കേസില്‍ അറസ്റ്റിലായ നിധിന്‍ കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+