എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് യുഎസിലായിരിക്കും, പക്ഷേ ട്രംപിന് ഇങ്ങ് കൊച്ചിയിലുമുണ്ട് പിടി; ആഘോഷിച്ച് മലയാളിക്കൂട്ടം

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന്‍ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്.. ഇതുവഴി പോകുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ അമേരിക്കയിലാണോ എന്ന് സംശയിച്ചേക്കാം...അങ്ങനെ സംശയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോള്‍ ജോസ് ജംഗഷനില്‍ ഉണ്ടെന്ന് വേണം പറയാന്‍...പറഞ്ഞുവരുന്നത് അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ജോസ് ജംഗ്ഷനില്‍ സ്ഥാപിച്ച പടുകൂറ്റന്‍ ഹോര്‍ഡിങ്ങിനെ കുറിച്ചാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും കൂറ്റന്‍ ബോര്‍ഡുകളാണ് നഗരത്തില്‍ സ്ഥാപിച്ചത്.

trump

ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തായതാക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ആംശസിക്കുന്നു എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നുള്ള സംഘടനയാണ് കാസ എന്ന് പറയുന്നത്. ഡൊണാള്‍ഡ് പ്രസിഡന്റ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ എത്തേണ്ടത്. അമേരിക്കയുടെ മാത്രമല്ല, ലോകത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ക്കിടെയില്‍ വലിയ ക്യാമ്പയിനുകള്‍ ആരംഭിച്ചിരുന്നെന്ന് കാസയുടെ വൈസ് പ്രസിഡന്റ് പറഞ്ഞു.

അതേസമംയ, മാസങ്ങള്‍ നീണ്ട പ്രചാരണങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിക്കും. വോട്ടെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാകുമെങ്കിലും ബാലറ്റുകള്‍ എണ്ണുന്നതിന് ഓരോ സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ നിരവധി യുഎസ് പൗരന്മാരാണ് നേരത്തെ തന്നെ ഓണ്‍ലൈനായും നേരിട്ടും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞത്. എന്നാല്‍ ലക്ഷണക്കിന് പേരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നിലവിലെ പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനമാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഉന്നയിക്കുന്നത്.. ട്രംപിന്റെ ഭരണത്തിന് കീഴില്‍ അമേരിക്കന്‍ ജനത നേരിട്ടത് കടുത്ത പ്രതിസന്ധികളാണ്. ഇത് അവസാനിപ്പിക്കാന്‍ സമായമായി ബൈഡന്‍ പറഞ്ഞു.

'ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി'; അവസാന മണിക്കൂറിലും ട്രംപിനെ കുടഞ്ഞ് ബൈഡൻ'ട്രംപിന് കെട്ടുംകെട്ടി വീട്ടില്‍ പോകാന്‍ സമയമായി'; അവസാന മണിക്കൂറിലും ട്രംപിനെ കുടഞ്ഞ് ബൈഡൻ

8 മാസം പ്രായമുള്ള കുട്ടിയോട് കുശലാന്വേഷണവുമായി ഒബാമ, ബൈഡന് വേണ്ടി ഫോണ്‍ ബാങ്കിംഗ്!!8 മാസം പ്രായമുള്ള കുട്ടിയോട് കുശലാന്വേഷണവുമായി ഒബാമ, ബൈഡന് വേണ്ടി ഫോണ്‍ ബാങ്കിംഗ്!!

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വിജയം വ്യാജമായി പ്രഖ്യാപിക്കുമോ? സാധ്യതകള്‍ പല തരത്തില്‍!!ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വിജയം വ്യാജമായി പ്രഖ്യാപിക്കുമോ? സാധ്യതകള്‍ പല തരത്തില്‍!!

Recommended Video

cmsvideo
Biden leads Trump by 10 points in final pre-election poll | Oneindia Malayalam

Ernakulam
English summary
US Election 2020: Huge hoarding at Jose Junction in Ernakulam For congratulating Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X