• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ട്രംപിന് വോട്ട് ചെയ്യണം; തിരഞ്ഞെടുപ്പ് അമേരിക്കയില്‍, പ്രചാര ബോര്‍ഡ് ഇങ്ങ് കൊച്ചിയില്‍,പിന്നില്‍ കാസ

കൊച്ചി: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡ‍ന്‍റുമായ ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി കേരളത്തിലും പ്രചാരണ ബോര്‍ഡ്. ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (സിഎഎസ്എ) എന്ന സംഘടനയുടെ പേരിലാണ് കൊച്ചി നഗരത്തില്‍ കൂറ്റന്‍ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സംഭവത്തില്‍ സംഘടനയെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തവണത്തെ അമേരിക്കൻ പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ വരേണ്ടത് കേവലം അമേരിക്കൻ ജനതയുടെ മാത്രം ആവശ്യമല്ല മറിച്ച് ലോകത്തിന്റെ തന്നെ ആവശ്യമായിട്ടാണ് സംഘടന കരുതുന്നതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അവര്‍ വ്യക്തമാക്കുന്നത്. കാസയുടെ ഫേസ്ബുക്ക് കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

റിപ്പബ്ലിക്കൻ പാർട്ടി

റിപ്പബ്ലിക്കൻ പാർട്ടി

ഇത്തവണത്തെ അമേരിക്കൻ പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിൽ വരേണ്ടത് കേവലം അമേരിക്കൻ ജനതയുടെ മാത്രം ആവശ്യമല്ല മറിച്ച് ലോകത്തിന്റെ തന്നെ ആവശ്യമായിട്ടാണ് കാസ കരുതുന്നത്. സാധാരണ അമേരിക്കൻ പ്രെസിഡന്റുമാരിൽ നിന്ന് വിഭിന്നമായി കഴിഞ്ഞ 4 വര്ഷം തന്റെ കാലയളവിൽ ഒരു യുദ്ധം പോലും ഇല്ലാതെ സമാധാനത്തിന്റേതാണ് തൻ്റെ മാർഗ്ഗം എന്ന് അദ്ദേഹം തന്റെ പ്രേവര്തിയിലൂടെ തെളിയിച്ചു

ശക്തമായ താക്കിത്

ശക്തമായ താക്കിത്

എന്നാൽ മറുവശത്തു ഈ ലോകത്തിന്റെ തന്നെ അശാന്തിക്ക് കാരണമായ ഐസിസ് ഉൾപ്പെടെയുള്ള മതമൗലീകവാദ തീവ്രവാദികൾക്കെതിരെ കർക്കശ നിലപാടെടുത്തും അദ്ദേഹം കഴിവു തെളിയിച്ചു. ഐസിസ് തലവൻ ബാഗ്‌ദാദിയെ കാലപുരിക്ക് അഴച്ചതു അദ്ദേഹത്തിന്റെ തീവ്രവാദത്തിനെതിരെയുള്ള ശക്തമായ താക്കിത് ആയിരുന്നു.

മൂല്യമുള്ള സംഭാവന

മൂല്യമുള്ള സംഭാവന

ഉത്തരകൊറിയയുമായുള്ള അനുരഞ്ജന ചർച്ചയും ഇസ്രേയൽ - അറബ് സമാധാന ഉടമ്പടിയും, ഇസ്ലാമിക രാജ്യമായിരുന്ന സുഡാൻ എന്ന ആഫ്രിക്കൻ രാജ്യത്തെ ദേശബ്ദം നീണ്ട ആഭ്യന്തര യുദ്ധം നിർത്തലാക്കി അവിടെ ഇസ്ലാമിക ഭരണഘടനയിൽ നിന്ന് ജനാതിപത്യ ഭരണഘടനയിലേക്കു ആ രാജ്യത്തെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചതും അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ ലോകത്തിനു നൽകിയ ഏറ്റവും മൂല്യമുള്ള സംഭാവനകളാണ്.

വാഗ്‌ദാനം നിറവേറ്റാൻ

വാഗ്‌ദാനം നിറവേറ്റാൻ

ഇതെല്ലാം ഒരു തുള്ളു ചോര ചിന്തതെയാണെന്നുള്ളതാണ് അദ്ദേഹത്തെ തന്റെ മുൻ പ്രെസിഡന്റുമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഏറ്റവും എടുത്തു പറയേണ്ട വസ്തുത ഓരോ ജീവനും വില നൽകി അദ്ദേഹം പ്രോലൈഫ് മുമെന്റുകൾക്കു നൽകിയ ശക്തമായ പിന്തുണയും, അബോർഷന് എതിരെ കർക്കശ നിലപാടുകളുമായി ക്രിസ്തീയ മൂല്യങ്ങളിലേക്ക് അമേരിക്കയെ തിരികെ കൊണ്ട് വരാനും അതിലൂടെ ദൈവാനുഗ്രഹത്താൽ അമേരിക്ക എല്ലാ മേഖലയിലും നേടിയ വളർച്ചയിലൂടെ അദ്ദേഹം അമേരിക്കൻ ജനതയ്ക്കു നൽകിയ ""America Great Again "" എന്ന വാഗ്‌ദാനം നിറവേറ്റാൻ അദ്ദേഹത്തിന് സാധിച്ചതും.

 ക്രിസ്തീയ മൂല്യങ്ങൾ ഉ

ക്രിസ്തീയ മൂല്യങ്ങൾ ഉ

ഒപ്പം നമ്മുടെ മഹാരാജ്യത്തിൻറെ പുറകിൽ അടിയുറച്ചു നിന്ന് പിന്തുണ നൽകുന്ന , നമ്മുടെ രാജ്യത്തിൻ്റെ വിശ്വസ്ഥനായ സുഹൃത്ത് എന്ന നിലയിലും ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തി മുന്നോട്ടു പോകുന്ന നേതാവ് എന്ന നിലയിലും ഡൊണാൾഡ് ട്രം പ് വീണ്ടും അധികാരത്തിൽ വരേണ്ടത് നമ്മൾ ഭാരതിയരുടെ കൂടെ ആവശ്യമാണ് എന്ന് കാസ കരുതുന്നു . അമേരിക്കൻ പൗരത്വമുള്ള എല്ലാ ഭാരതീയരോടും റിപ്പബ്ളിക്കൻ പാർട്ടിക്ക് വോട്ട് ചെയ്യുക എന്നഭ്യർത്ഥിച്ചു കൊണ്ട് വിജയാശംസകളും പ്രാർത്ഥനകളുമായി കാസ ഇന്ത്യ .

4ാം തവണയും നിതീഷ് തുടരുമോ? ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ജനവിധി 71 സീറ്റുകളിലേക്ക്

cmsvideo
  US presidential election: Donald Trump says he will have to leave the country if he loses
  Ernakulam

  English summary
  US presidential Election 2020; campaign board for donald trump in kochi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X