എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ പൊതുജനങ്ങൾക്ക് എപ്പോൾ കൊവിഡ് വാക്സിൻ ലഭിക്കും? ഓണത്തിന് ശേഷമെന്ന് വിദഗ്ധർ

Google Oneindia Malayalam News

കൊച്ചി: ഇന്ത്യയിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ കൊറോണ വൈറസ് വാക്സിനേഷൻ ആരംഭിച്ചതോടെ കൊറോണ വൈറസിനെ നിയന്ത്രിക്കാനാവുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കിടയിലുള്ളത്. എന്നാൽ സാധാരണക്കാർക്കിടയിൽ എപ്പോൾ വാക്സിനേഷൻ നൽകുമെന്നതിനെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ ആകാംക്ഷയുണ്ട്. എന്നിരുന്നാലും, കൊറോണ വൈറസ് വാക്സിനേഷൻ ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ സംസ്ഥാനത്ത് ഓണത്തിന് ശേഷം സാധാരണക്കാർക്ക് വാക്സിനേഷൻ ആരംഭിക്കും. സംസ്ഥാനത്തെത്തുന്ന ഡോസുകളെ ആശ്രയിച്ച് ജനസംഖ്യയുടെ 60% വരുന്നവർക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ ഒന്നോ രണ്ടോ വർഷമെടുക്കുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം ഉമ്മര്‍സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചു; ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം ഉമ്മര്‍

 എല്ലാം സജ്ജം

എല്ലാം സജ്ജം

"എല്ലാം ശരിയായി നടക്കുന്നുണ്ടെന്നും തുടർന്ന് ആഗസ്റ്റിന് ശേഷം വാക്സിനേഷൻ നൽകാൻ തുടങ്ങും. വാക്സിനേഷൻ ക്യാമ്പെയിൻ 2021 ന് ശേഷവും തുടരും. എന്നിരുന്നാലും, വാക്സിനുകൾ എത്ര വേഗത്തിലും എത്ര ശേഷിയിലുമാണ് കേരളത്തിന് ലഭ്യമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എത്ര പെട്ടെന്ന് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്ന് പറയാനാവുക. ലോകാരോഗ്യ സംഘടനയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ് എസ് ലാൽ പറയുന്നു.

ആഴ്ചയിൽ നാല് ദിവസം

ആഴ്ചയിൽ നാല് ദിവസം

കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പിനായി ആഴ്ചയിൽ നാല് ദിവസം മാത്രമാണ് സംസ്ഥാനം നീക്കിവച്ചിട്ടുള്ളത്. ഇത്തരത്തിൽ മുന്നോട്ട്പോയാൽ രണ്ട് വർഷത്തിനുള്ളിൽ 60% വരുന്ന ജനസംഖ്യയെ വാക്സിനേറ്റ് ചെയ്യുന്നതിന് കേരളത്തിന് പ്രതിദിനം കുറഞ്ഞത് ഒരു ലക്ഷം ഡോസ് കൊറോണ വൈറസ് വാക്സിനുകൾ എങ്കിലും നൽകേണ്ടതായി വരും . ഒരു വർഷത്തിൽ കുറഞ്ഞത് 60% പേർക്ക് കുത്തിവയ്പ് നൽകുന്നതിന് പ്രതിദിന ഡോസുകൾ 2 ലക്ഷത്തിലെത്തണമെന്നും ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ റിജോ എം ജോൺ പറഞ്ഞു.

ആർക്കെല്ലാം മുൻഗണന

ആർക്കെല്ലാം മുൻഗണന


കേന്ദ്രസർക്കാരിൽ നിന്ന് കേരളത്തിന് ഇതുവരെ 7. 94 ഡോസ് വാക്സിനാണ് ഇതുവരെ ലഭിച്ചത്. ഫെബ്രുവരി മധ്യത്തോടെ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കിടയിൽ വാക്സിനേഷൻ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതിനായി കൊവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനേഷൻ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷം 50 വയസ്സിന് മുകളിലുള്ളവർക്കും 50 വയസ്സിന് താഴെയുള്ളവരിൽ ഗുരുതര അസുഖമുള്ളവർക്കുമാണ് വാക്സിൻ ലഭിക്കുക. പ്രമേഹം, ഹൈപ്പർടെൻഷൻ, ക്യാൻസർ, ശ്വാസകോശ സംബന്ധിയായ അസുഖമുള്ളവർ എന്നിവർക്ക് വാക്സിൻ നൽകിയ ശേഷം മാത്രമായിരിക്കും സാധാരണ ജനങ്ങൾക്ക് വാക്സിൻ ലഭിക്കുക.

 എപ്പോൾ പൂർത്തിയാവും?

എപ്പോൾ പൂർത്തിയാവും?

നിലവിലെ കൊവിഡ് വാക്സിന്റെ നിരക്ക് അനുസരിച്ച് കേരളത്തിന്റെ 20 ശതമാനം വരുന്ന ജനസംഖ്യയെ വാക്സിനേറ്റ് ചെയ്യാന 154 മാസത്തെ സമയമെടുക്കും. ഈ സമയത്തിനുള്ളിൽ രണ്ട് ഡോസ് വാക്സിനും നൽകും. 461 മാസം കൊണ്ട് 60 ശതമാനം പേരെയും 691 മാസം കൊണ്ട് 90 ശതമാനം ജനങ്ങളെയും വാക്സിനേറ്റ് ചെയ്യാൻ സാധിക്കും. മാർച്ചിൽ രാജ്യത്ത് കൂടുതൽ കൊവിഡ് വാക്സിൻ രാജ്യത്തേക്ക് എത്തുമെന്നാണ് ചില വൃത്തങ്ങൾ പറയുന്നത്. വാക്സിൻ ഉൽപ്പാദനം വർധിപ്പിക്കുകയും വിതരണം ഉയർത്തുകയും ചെയ്യും.

Recommended Video

cmsvideo
കത്തിയമരുന്ന പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ..ദൈവമേ വാക്സിനുകൾ ?

Ernakulam
English summary
Vaccination campaign in Kerala: Experts says Vaccine for the public only after onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X