എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകളെ കൊന്നൊടുക്കിയിട്ടും ഒരു കൂസലും കുറ്റബോധവുമില്ല, തെളിവെടുപ്പിനിടെ സംഭവിച്ചത്; കൂടുതല്‍ മൊഴി പുറത്ത്

Google Oneindia Malayalam News

കൊച്ചി: എറണാകുളം കളമശേരിക്ക് സമീപം മുട്ടാര്‍ പുഴയില്‍ പതിമൂന്നു വയസുകാരി വൈഗയെ എറിഞ്ഞ് കൊലപ്പെടുത്തിയ പ്രതി പിതാവ് സനു മോഹനെ തെളിവെടുപ്പിനായി എത്തിച്ചു. സനുവം കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീ ഗോകുലം ആപ്പാര്‍ട്ട്‌മെന്റില്‍ ആദ്യം എത്തിച്ചാണ് തെളിവെടുപ്പ് ആരംഭിച്ചത്. തെളിവെടുപ്പില്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായകത വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. വൈഗയെ പുഴയിലേക്ക് എറിഞ്ഞ സ്ഥലവും കാര്‍ വന്ന് നിര്‍ത്തിയ സ്ഥലവും എല്ലാം പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.

കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം

സ്വര്‍ണാഭരണങ്ങള്‍

സ്വര്‍ണാഭരണങ്ങള്‍

വൈഗയെ പുഴയില്‍ തള്ളുന്നതിന് മുമ്പ് മകളുടെ സ്വര്‍ണാഭരണങ്ങള്‍ എല്ലാം അഴിച്ചെടുത്തെന്ന് സനു പൊലീസിന് മൊഴി നല്‍കി. അഴിച്ചെടുത്ത മാലയും മോദിരവും വിറ്റതായും സംസ്ഥാന അതിര്‍ത്തി വിടുമ്പോള്‍ ആവശ്യത്തിന് മദ്യവും സിഗരറ്റും കാറില്‍ കരുതിയെന്നും സനു പൊലീസിനോട് വെളിപ്പെടുത്തി.

Recommended Video

cmsvideo
വൈഗ കേസിലെ ഞെട്ടിക്കുന്ന ട്വിസ്റ്റ്..സനു ചില്ലറക്കാരനല്ല | Oneindia Malayalam
കൂസലും കുറ്റ ബോധവുമില്ല

കൂസലും കുറ്റ ബോധവുമില്ല

തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ ഒരു കൂസലും കുറ്റ ബോധവും ഇല്ലാതെയാണ് സനു എത്തിയത്. ഫ്‌ളാറ്റ് നിവാസികള്‍ക്കും നാട്ടുകാര്‍ക്കും മുന്നില്‍ നില്‍ക്കുമ്പോള്‍ കുലുങ്ങിയില്ല. കൂടാതെ പൊലീസ് ചോദിച്ച എല്ലാ ഉത്തരങ്ങള്‍ക്കും പതറാതെ ഉത്തരവും നല്‍കി. വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

കടംവാങ്ങിയവരെ കാണിച്ചുകൊടുത്തു

കടംവാങ്ങിയവരെ കാണിച്ചുകൊടുത്തു

ഫ്‌ളാറ്റ് പരിസരത്ത് പൊലീസ് ആരെയും അടുപ്പിച്ചിരുന്നില്ല. മുറിയില്‍ എത്തിച്ച് തെളിവെടുപ്പിനെത്തിച്ച ശേഷം തിരിച്ചിറങ്ങിയ സനു മോഹന്‍ താഴെ കാണാന്‍ ഇറങ്ങിയ ഫ്‌ളാറ്റ് നിവാസികള്‍ക്ക് മുമ്പില്‍ പുറം തിരിഞ്ഞുനിന്നു. എന്നാല്‍ കൂട്ടും കൂടിയവര്‍ക്ക് മുന്നില്‍ അഭിമുഖമായി സനുവിനെ പൊലീസ് തിരിച്ചുനിര്‍ത്തി. എന്നിട്ട് കടം വാങ്ങിയവരെ കാണിച്ചു നല്‍കാന്‍ പറഞ്ഞു. അവരെ സനു മോഹന്‍ കാണിച്ചും കൊടുത്തു.

 മുട്ടാര്‍ പുഴയില്‍

മുട്ടാര്‍ പുഴയില്‍

ഭാര്യ രമ്യയുടെയും വൈഗയുടെയും ഫോണുകള്‍ വലിച്ചെറിഞ്ഞ എച്ച്എംടി റോഡിന് സമീപത്തെ കാടിന് മുന്നിലാണ് പിന്നീട് എത്തിച്ചത്. അവിടെ നിന്ന് ചേരാനെല്ലൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയ ശേഷമാണ് വൈഗയെ വലിച്ചെറിഞ്ഞ മുട്ടാര്‍ പുഴയില്‍ എത്തിച്ചത്.

 വൈഗയെ എടുത്തുകൊണ്ടുപോയ വിധം

വൈഗയെ എടുത്തുകൊണ്ടുപോയ വിധം

കാര്‍ കൊണ്ടു വന്ന് നിര്‍ത്തിയ സ്ഥലവും കാറില്‍ നിന്ന് വൈഗയെ എടുത്തുകൊണ്ടുപോയ വിധവും പുഴയില്‍ മരത്തിന് ചേര്‍ന്ന് തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു. കൂടാതെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ കട, എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു.

നാല് സംസ്ഥാനങ്ങളിലേക്ക്

നാല് സംസ്ഥാനങ്ങളിലേക്ക്

കൊലയ്ക്ക് ശേഷം സനു മോഹന്‍ സഞ്ചരിച്ച നാല് സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി പൊലീസ് ഇന്ന് പുറപ്പെടും. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കാണ് അന്വേഷണ സംഘം പുറപ്പെടുന്നത്.

പ്രതികരിക്കാനില്ലെന്ന് ഭാര്യ

പ്രതികരിക്കാനില്ലെന്ന് ഭാര്യ

അതേസമയം, സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഭാര്യ രമ്യയുടെ ബന്ധുക്കള്‍ അറിയിച്ചു. ബന്ധുക്കള്‍ക്കൊപ്പം ഇപ്പോള്‍ ആലപ്പുഴയിലാണ്. വൈഗയുടെ മരണ ശേഷം അന്വേഷണ സംഘം രണ്ട് തവണ പൊലീസ് വിളിപ്പിച്ചിരുന്നു. സനുവിനെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കാനായിരുന്നു അത്. ആദ്യം വിളിപ്പിച്ചപ്പോള്‍ സംസാരിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

നേമത്ത് വിജയം ഉറപ്പിച്ച് ബിജെപി; വികസന പ്രവർത്തനങ്ങളുടെ ആലോചനകൾക്ക് സമിതി രൂപികരിച്ചെന്ന് കുമ്മനംനേമത്ത് വിജയം ഉറപ്പിച്ച് ബിജെപി; വികസന പ്രവർത്തനങ്ങളുടെ ആലോചനകൾക്ക് സമിതി രൂപികരിച്ചെന്ന് കുമ്മനം

മാനന്തവാടിയില്‍ ഭൂരിപക്ഷം 5000 കടക്കും, ബത്തേരിയിലും വിജയം ഉറപ്പ്;വയനാട്ടില്‍ പ്രതീക്ഷകളുമായി സിപിഎംമാനന്തവാടിയില്‍ ഭൂരിപക്ഷം 5000 കടക്കും, ബത്തേരിയിലും വിജയം ഉറപ്പ്;വയനാട്ടില്‍ പ്രതീക്ഷകളുമായി സിപിഎം

ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം ഫര്‍ഹത്തിന്റേത്; അയല്‍വാസി അറസ്റ്റില്‍, ക്രൂരതയ്ക്ക് കാരണം ഇതാണ്ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം ഫര്‍ഹത്തിന്റേത്; അയല്‍വാസി അറസ്റ്റില്‍, ക്രൂരതയ്ക്ക് കാരണം ഇതാണ്

'സാമ്പത്തിക ലാഭത്തേക്കാള്‍ മനുഷ്യ ജീവനാണു വില നല്‍കേണ്ടത്', കേന്ദ്രത്തെ വിമർശിച്ച് കെസി വേണുഗോപാൽ'സാമ്പത്തിക ലാഭത്തേക്കാള്‍ മനുഷ്യ ജീവനാണു വില നല്‍കേണ്ടത്', കേന്ദ്രത്തെ വിമർശിച്ച് കെസി വേണുഗോപാൽ

നടി കൈനാത്ത് അറോറയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍

Ernakulam
English summary
Vaiga Murder Case: Police started taking evidence against Father Sanu Mohan yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X