എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വര്‍ഷയെ ഫോണില്‍ വിളിച്ചു; പക്ഷേ... ഫിറോസ് കുന്നംപറമ്പില്‍ പോലീസിനോട് പറഞ്ഞത്...

  • By Desk
Google Oneindia Malayalam News

കൊച്ചി: രോഗിയായ മാതാവിന്റെ ചികില്‍സയ്ക്ക് വേണ്ടി പിരിച്ച പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വര്‍ഷയുടെ പരാതിയിലാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്മ രാധയുടെ ചെലവിന് വേണ്ടിയാണ് പണം പിരിച്ചത്.

Recommended Video

cmsvideo
ഫിറോസ് കുന്നംപറമ്പില്‍ പൊലീസിനോട് പറഞ്ഞത്‌ | Oneindia Malayalam

സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതോടെ ഒരു കോടിയിലധികം രൂപയാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് വന്നത്. എന്നാല്‍ ഈ പണത്തിന്റെ വിഹിതം മറ്റു ചില ആവശ്യങ്ങള്‍ക്കും വേണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നാണ് ചേരാനെല്ലൂര്‍ പോലീസില്‍ വര്‍ഷ നല്‍കിയ പരാതി. തുടര്‍ന്നാണ് ഫിറോസിനെയും മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇവരാണ് പ്രതികള്‍

ഇവരാണ് പ്രതികള്‍

ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് വര്‍ഷ പരാതി നല്‍കിയത്. ഇവര്‍ തന്റെ അക്കൗണ്ടില്‍ വന്ന പണം ആവശ്യപ്പെട്ടുവെന്നാണ് വര്‍ഷയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ടാണ് പോലീസ് ഫിറോസ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തത്.

ഭീഷണിപ്പെടുത്തിയിട്ടില്ല

ഭീഷണിപ്പെടുത്തിയിട്ടില്ല

വര്‍ഷയെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചു. എന്നാല്‍ ഭീഷണിപ്പെടുത്തിയിട്ടില്ല. അത് കള്ളമാണ്. അധികം വന്ന പണം രോഗികളായ മറ്റു ചിലര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ വേണ്ടിയാണ് വര്‍ഷയുമായി ബന്ധപ്പെട്ടതെന്നും പ്രതികള്‍ പറഞ്ഞുവെന്ന് എസിപി കെ ലാല്‍ജി പ്രതികരിച്ചു.

ഒരു കോടി 30 ലക്ഷം രൂപ

ഒരു കോടി 30 ലക്ഷം രൂപ

ജൂണ്‍ 24നാണ് അമ്മയുടെ ചികില്‍സക്ക് പണം ആവശ്യപ്പെട്ടും സഹായിക്കാന്‍ ആരുമില്ലെന്നും ചൂണ്ടിക്കാട്ടി വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. വര്‍ഷ ആവശ്യപ്പെട്ടതു പ്രകാരം സാജനും ഫിറോസും സാമൂഹിക മാധ്യമങ്ങള്‍ വഴി പണസമാഹരണത്തിന് സഹായിച്ചു. വീഡിയോ വൈറലായതോടെ ഒരു കോടി 30 ലക്ഷം രൂപ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടിലെത്തി.

ആദ്യഘട്ട പരിശോധനകള്‍ കഴിഞ്ഞിട്ടില്ല

ആദ്യഘട്ട പരിശോധനകള്‍ കഴിഞ്ഞിട്ടില്ല

അമ്മ രാധയുടെ ചികില്‍സയ്ക്ക്് ആവശ്യമായ പണം എടുത്ത് ബാക്കി തുക സമാനമായ പ്രതിസന്ധി നേരിടുന്നവര്‍ക്ക് കൈമാറണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷ അതിന് സമ്മതിച്ചില്ല. പിന്നീട് വര്‍ഷയെ സഹായിക്കാനായി ചിലര്‍ എത്തുകയും ചെയ്തു. അമ്മയുടെ ആദ്യഘട്ട പരിശോധനകള്‍ കഴിഞ്ഞിട്ടില്ലെന്ന് വര്‍ഷ പറയുന്നു.

വര്‍ഷ പറയുന്നത്

വര്‍ഷ പറയുന്നത്

ചികില്‍സയ്ക്ക് മൂന്ന് മാസം കൂടി കൊച്ചിയില്‍ കഴിയേണ്ട സാഹചര്യമാണുള്ളത്. തനിക്ക് ലഭിച്ച പണത്തില്‍ നിന്ന് ഒരു വിഹിതം ഗോപിക എന്ന കുട്ടിയുടെ ചികില്‍സയ്ക്ക് വേണ്ടി നല്‍കിയിരുന്നു. തന്റെ അമ്മയുടെ ചികില്‍സയ്ക്ക് ഇനിയും പണം ആവശ്യമുണ്ടെന്നും പിന്നീട് വര്‍ഷ വ്യക്തമാക്കിയിരുന്നു.

സാജന്‍ കേച്ചേരി പറയുന്നത്

സാജന്‍ കേച്ചേരി പറയുന്നത്

കോടിയിലധികം രൂപ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടിലെത്തി. ചികില്‍സയ്ക്ക് 25 ലക്ഷത്തില്‍ താഴെ മാത്രമാണ് ചെലവ്. കൂടാതെ വീട് വയ്ക്കാനുള്ള പണവും എടുത്തോളൂ. 70 ലക്ഷം വരെ എടുത്ത ശേഷം ബാക്കി തുക സമാനമായ രോഗികളുടെ ചികില്‍സയ്ക്ക് നല്‍കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ആദ്യം സമ്മതിച്ച വര്‍ഷ പിന്നീട് നിലപാട് മാറ്റുകയായിരുന്നുവെന്നാണ് സാജന്‍ കേച്ചേരി പറയുന്നത്.

നരേന്ദ്ര മോദി, എല്‍കെ അദ്വാനി, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍... അയോധ്യയിലേക്ക് വന്‍ പട എത്തുംനരേന്ദ്ര മോദി, എല്‍കെ അദ്വാനി, ഉദ്ധവ് താക്കറെ, നിതീഷ് കുമാര്‍... അയോധ്യയിലേക്ക് വന്‍ പട എത്തും

ഗള്‍ഫില്‍ തിരക്കിട്ട മാറ്റം; സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍, കാദിമി സന്ദര്‍ശനം മാറ്റിഗള്‍ഫില്‍ തിരക്കിട്ട മാറ്റം; സൗദി രാജാവും കുവൈത്ത് അമീറും ആശുപത്രിയില്‍, കാദിമി സന്ദര്‍ശനം മാറ്റി

Ernakulam
English summary
Varsha Case: Police questioning Firos Kunnamparambil, Sajan Kecheri and others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X