Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വന്റി 20 പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ തല്ലിക്കൊന്നതാണെന്ന് വിഡി സതീശന്‍; പ്രതികരിച്ച് ശ്രീനിജന്‍ എംഎല്‍എയും

കൊച്ചി: സി പി എമ്മിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. വിളക്കണയ്ക്കല്‍ സമരത്തിന് ആഹ്വനം നല്‍കിയതിന്റെ പേരിലാണ് പട്ടിജാതി കോളനിയില്‍ കടന്നു കയറി സി പി എം പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദ്ദിച്ചതെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നു തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എം എല്‍ എയ്ക്കെതിരെ വിളക്കണയ്ക്കല്‍ സമരം നടത്തിയതിന് ക്രൂരമായ ആക്രമണമാണ് സി പി എം നടത്തിയത്. സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ വ്യാപക ആക്രമം അഴിച്ചുവിടുകയാണ്. കേരള സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പിന് പിന്നാലെ യൂണിവേഴ്സിറ്റി കേളജില്‍ ആക്രമണം നടത്തി. ആര്‍ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ എസ് യു പ്രതിനിധി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ് ആക്രമണത്തിന് കാരണം.

vd

ചവറ , ശാസ്താംകോട്ട കോളജുകളും എസ് എഫ് ഐ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിനു നേരെ കല്ലെറിഞ്ഞു. ആരും ചോദ്യം ചെയ്യാന്‍ പാടില്ലെന്ന ധിക്കാരമാണ് സി പി എമ്മിന്. പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചതോടെ സി പി എം പോഷക സംഘടനാ നേതാക്കള്‍ക്കുണ്ടായ ധാര്‍ഷ്ട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദീപു എന്ന ചെറുപ്പക്കാരന്‍. അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ട. ദീപുവിനെ സി പി എം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നതാണ്. വെന്റിലേറ്ററില്‍ കിടക്കുന്നയാള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെന്ന സ്ഥലം എം.എല്‍.എയുടെയും സി.പി.എമ്മിന്റെയും വാദം ബാലിശമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
    എറണാകുളം:കിഴക്കമ്പലത്ത് മരിച്ച ട്വന്റി 20 പ്രവര്‍ത്തകന് ലിവര്‍ സീറോസിസ് ഉണ്ടായിരുന്നു; പിവി ശ്രീനിജന്‍

    അതേസമയം , മരിച്ച ദീപുവിന് ലിവര്‍ സിറോസിസ് ഉണ്ടായിരുന്നെന്ന് ശ്രീനിജന്‍ എം എല്‍ എ പറഞ്ഞു. മരണത്തില്‍ താന്‍ അനുശോചിക്കുന്നു. സംഘര്‍ഷമുണ്ടായതായി ദീപു ഡോക്ടര്‍മാരോട് പറഞ്ഞിട്ടില്ല. കസ്റ്റഡിയില്‍ ഉള്ളവര്‍ കുറ്റക്കാരെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് സിപിഎം പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് ശ്രമമെങ്കില്‍ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വസ്തുതകള്‍ പുറത്ത് വരട്ടെയെന്ന് പറഞ്ഞ അദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി ലഭ്യമാകട്ടെയെന്ന് പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷമുണ്ടായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സംഘര്‍ഷം നടന്നെന്ന് ആരോപിക്കുന്ന ദിവസം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിലെ താമസക്കാരനായ ദീപു ( 37 ) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദീപു. കിഴക്കമ്പലം അഞ്ചാം വാര്‍ഡിലെ ട്വന്റി 20 വാര്‍ഡ് ഏരിയ സെക്രട്ടറിയാണ്. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനാല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവന്‍ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ദീപുവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

    അതേസമയം, ദീപുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. മരണത്തിന് പിന്നില്‍ സി പി എം ആണെന്ന് ആരോപിച്ച് വാര്‍ഡ് മെമ്പര്‍ രംഗത്തെത്തി. അക്രമണ വിവരം അറിഞ്ഞ് ചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ 20ാം വാര്‍ഡ് മെമ്പര് നിഷ പറഞ്ഞു. ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+