India
 • search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സതീശന്‍ വന്‍ മരമാകുന്നു; ഗ്രൂപ്പ് നേതാക്കളിലും മാറ്റം, കോണ്‍ഗ്രസിലാകെ പ്രതിസന്ധി

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കര വിജയത്തോടെ കോണ്‍ഗ്രസിലെ ബ്രാന്‍ഡായി മാറിയിരിക്കുകയാണ് വിഡി സതീശന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യം തന്നെ ഇത് മാറ്റി മറിച്ചിരിക്കുകയാണ്. ലീഡര്‍ എന്ന വിളിപ്പേര് പാര്‍ട്ടിയിലെ പലര്‍ക്കും സുഖിച്ചിട്ടില്ല. എല്ലാ ഗ്രൂപ്പ് നേതാക്കളെയും ഒന്നിപ്പിച്ച് സതീശന്‍ നേടിയ വിജയമായിട്ടാണ് തൃക്കാക്കരയിലേത് എന്നാണ് വ്യാഖ്യാനം.

 വിഡി സതീശൻറെ പേരിൽ ഫ്ലക്സ് ബോർഡ്; കോൺഗ്രസിൽ അതൃപ്തി..പരോക്ഷ വിമർശനവുമായി നേതാവ് വിഡി സതീശൻറെ പേരിൽ ഫ്ലക്സ് ബോർഡ്; കോൺഗ്രസിൽ അതൃപ്തി..പരോക്ഷ വിമർശനവുമായി നേതാവ്

എല്ലാ നേതാക്കളുമായി ആശവിനിമയം നടത്താനും സതീശന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എ, ഐ വിഭാഗങ്ങളിലുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും സതീശന്‍ പക്ഷത്തേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എ ഗ്രൂപ്പ് കടുത്ത ആശങ്കയിലാണ്. ഐ ഗ്രൂപ്പില്‍ നാഥനില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ നേതാക്കള്‍ സതീശനൊപ്പം വരുന്നുണ്ട്.

കോണ്‍ഗ്രസില്‍ അങ്ങനെ പ്രത്യേകിച്ചൊരു ഗ്രൂപ്പിന്റെയും നേതാവായിട്ടല്ല സതീശന്‍ നില്‍ക്കുന്നത്. അതുകൊണ്ട് ഇരുഗ്രൂപ്പുകളില്‍ നിന്നും നേതാക്കള്‍ വന്നാല്‍ കോണ്‍ഗ്രസില്‍ സതീശന്റെ സ്വീകാര്യതയേറും. എ ഗ്രൂപ്പില്‍ പ്രതിസന്ധിക്ക് തുടക്കമായിരിക്കുകയാണ്. എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ ഡൊമിനിക പ്രസന്റേഷനെതിരെ എ വിഭാഗത്തിലെ പ്രധാന നേതാവായ കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്.

ഇത് ചേരിമാറ്റത്തിനുള്ള മുന്നൊരുക്കമായിട്ടാണ് കാണുന്നത്. അതേസമയം മുത്തലബിനെ അനുകൂലിക്കുന്ന എ വിഭാഗം നേതാക്കളുണ്ട്. പ്രശ്‌നം വഷളാവാന്‍ ഇത് ധാരാളമാണ്.

തൃക്കാക്കരയില്‍ ഗ്രൂപ്പുകള്‍ക്ക് യാതൊരു റോളുമുണ്ടായിരുന്നില്ല. സതീശനും, കെസി വേണുഗോപാലും കെ സുധാകരനും ചേര്‍ന്ന ടീം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള പരാതി. ഡൊമിനിക് പ്രസന്റേഷന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്. എ വിഭാഗം നേതാക്കളാണ് കൂടുതല്‍ രോഷത്തിലുള്ളത്.

ഇത് ഡൊമിനിക് തുറന്ന് പറയുകയായിരുന്നു. ഇതിനെ വലിയ കുറ്റമായി വ്യാഖാനിച്ച് എ ഗ്രൂപ്പ് നേതാവ് തന്നെ രംഗത്ത് വന്നത് പുതിയ തന്ത്രമായിട്ടാണ് കരുതപ്പെടുന്നത്. എ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനുള്ള സതീശന്‍ വിഭാഗത്തിന്റെ നീക്കമാണിതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ഐ വിഭാഗത്തിലെ കെസി വേണുഗോപാല്‍ പക്ഷവും കെ സുധാകരന്‍ വിഭാഗവും സതീശന്റെ അനുയായികളുമായി ഒന്നിച്ച് പോകാമെന്ന നിലപാടിലാണ്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ അതൃപ്തരാണ്. അതേസമയം ലീഡര്‍, ക്യാപ്റ്റന്‍ വിളികളില്‍ താന്‍ വീഴില്ലെന്ന് സതീശന്‍ പരസ്യമായി തുറന്നടിച്ചിട്ടുണ്ട്. ആ വിളികളൊന്നും കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ലെന്ന് സതീശന്‍ പറയുന്നു.

വിജയത്തിന്റെ തിളക്കം കെടുത്തുന്ന നിലയിലേക്ക് വിവാദങ്ങളുണ്ടാകുന്നത് വിപരീത ഫലം സൃഷ്ടിക്കുമെന്നത് തിരിച്ചറിഞ്ഞാണ് സതീശന്‍ പ്രതികരിച്ചത്. തന്റെ മാത്രം ചിത്രം വെച്ചുള്ള ബോര്‍ഡുകള്‍ നീക്കണം. പാര്‍ട്ടിയിലെ രണ്ടാം നിരയെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കണമെന്നും സതീശന്‍ പറഞ്ഞു.

cmsvideo
  ആരോടാ പോരണ്ടാന്ന് പറഞ്ഞേ? | Hibi Eden Wife Exclusive Interview | #Interview | OneIndia Malayalam

  ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍

  Ernakulam
  English summary
  vd satheeshan emerging as a brand in congress, group leaders changing their loyalty to him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X