എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇതരസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു; പച്ചക്കറി വില കുതിക്കുന്നു,

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പച്ചക്കറി വില കുതിക്കുന്നു | Oneindia Malayalam

കൊച്ചി: തമിഴ്‌നാട്, കര്‍ണ്ണാടക അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതും, രണ്ട് ദിവസത്തെ പൊതുപണിമുടക്കും മൂലം പച്ചക്കറിക്ക് വില ഉയരാന്‍ പ്രാധാന കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില കുതിച്ചുകയറുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 20-രൂപ ഉണ്ടായിരുന്ന തക്കാളിയ്ക്ക് പെട്ടന്ന് 60-രൂപ വര്‍ദ്ധിച്ചു.

<strong>പ്രോംപ്റ്റർ നോക്കി ഇംഗ്ലീഷ് വിദഗ്ധനെ പോലെ പ്രസംഗിക്കുന്നു, മോദിയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മമത ബാനർജി</strong>പ്രോംപ്റ്റർ നോക്കി ഇംഗ്ലീഷ് വിദഗ്ധനെ പോലെ പ്രസംഗിക്കുന്നു, മോദിയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് മമത ബാനർജി

എളുപ്പത്തില്‍ കറികളുണ്ടാക്കാന്‍ തക്കാളികൊണ്ട് കഴിയുമെന്നതിനാല്‍ വീട്ടമ്മമാര്‍ തക്കാളി കൂടതലായി വാങ്ങാറുണ്ടായിരുന്നു. വില കുതിച്ചു കയറിയതോടെ തക്കാളിയുടെ ചെലവ് ഗണ്യമായി കുറഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു. പച്ചമുളകിന്റെ വില കിലോക്ക് 65 രൂപയായ പച്ചമുളകിന് ഇനിയും വിലകൂടുമെന്നാണ് സൂചന. രൂപയെലെത്തിനില്‍ക്കുകയാണെങ്കിലും ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു.

vegetableprice-

മുരിങ്ങാകോലിന്റെ വില കിലോക്ക് 140 - ലെത്തി നില്‍ക്കുന്നു. എന്നാല്‍ കൃഷി ഭവനുകള്‍ അടക്കം പച്ചക്കറി കൃഷി വ്യാപകമായി കൃഷി ചെയ്തതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ വിലവര്‍ദ്ധനവ് ബാധിക്കുന്നില്ലങ്കിലും പട്ടണങ്ങളില്‍ വിലവര്‍ദ്ധനവ് വീട്ടമ്മമാരെയാണ് ബാധിച്ചിരിക്കുകയാണ്. ഗ്രാമപ്രദേശങ്ങളില്‍ ചെറുകിട പച്ചക്കറികൃഷിക്കാര്‍ നേരിയ വിലവര്‍ദ്ധനവുമാത്രമെ ലഭിക്കുന്നൊള്ളു. കൂലിചെലവിനനുസരിച്ച് വില ഇവര്‍ക്ക ലഭിക്കുന്നില്ലെന്ന പരാതിയാണ് കൃഷിക്കാര്‍ക്കുള്ളത്.

പ്രധാനമായും തമിഴ് നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുകയറാന്‍ കാരണം. പടവലം, പാവല്‍, വെള്ളരി, പയര്‍ തുടങ്ങിയവ നാട്ടില്‍ കുറച്ചൊക്കെ ലഭിക്കുന്നതിനാല്‍ വിലക്ക് അല്പം മയമുള്ളതായി വീട്ടമ്മമാര്‍ പറയുന്നു. ചെറുകിട ഹോട്ടലുകാര്‍, കഞ്ഞികടക്കാര്‍ , കാറ്ററിംഗ് സര്‍വ്വീസുകാര്‍ എന്നിവര്‍ക്ക് പച്ചക്കറിയുടെ വിലക്കയറ്റം കനത്ത തിരിച്ചടിയായിരിക്കുന്നത്. പച്ചക്കറി സ്വയം ഉല്പാദിപ്പിച്ചുണ്ടാക്കുന്നതിന് മലയാളി സ്വയം തയ്യാറായില്ലെങ്കില്‍ വിഷമയമുള്ള പച്ചക്കറി ഉപയോഗിക്കേണ്ട അവസ്ഥവരും.

Ernakulam
English summary
vegetable price in kerala going hights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X