• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പ്ര​​ള​​യ​​ത്തി​​ൽ മു​​ങ്ങി​​യ കാ​​റു​​ക​​ൾ പു​​ത്ത​​നാ​​ക്കി ഷോ​​റൂ​​മു​​ക​​ളു​​ടെ ത​​ട്ടി​​പ്പ്

  • By Desk

കൊ​​ച്ചി: പ്ര​​ള​​യ​​കാ​​ല​​ത്തു മു​​ങ്ങി​​യ വാ​​ഹ​​ന‌​​ങ്ങ​​ൾ "പു​​ത്ത​​നാ​​ക്കി' ഷോ​​റൂ​​മു​​ക​​ൾ വ​​ഴി വി​​ൽ​​പ്പ​​ന. വാ​​ങ്ങു​​ന്ന​​ത് പ​​ഴ​​യ വ​​ണ്ടി​​ക​​ളാ​​ണെ​​ന്ന വി​​വ​​ര​​മ​​റി​​യാ​​തെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​കു​​ന്ന​​ത‌ു നി​​ര​​വ​​ധി പേ​​ർ. ഒ​​രാ​​ഴ്ച മു​​മ്പ് എ​​റ​​ണാ​​കു​​ളം ന​​ഗ​​ര​​ത്തി​​ലെ ഷോ​​റൂ​​മി​​ൽ നി​​ന്നും വാ​​ങ്ങി​​യ കാ​​റി​​ൽ എ​​ക്സ്ട്രാ ഫി​​റ്റി​​ങി​​ന് വ​​ർ​​ക്ക് ഷോ​​പ്പി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ത​​ട്ടി​​പ്പ് തി​​രി​​ച്ച​​റി​​ഞ്ഞ ഉ​​ട​​മ പ​​രാ​​തി​​യു​​മാ​​യി പൊ​​ലീ​​സി​​നെ സ​​മീ​​പി​​ച്ചു. പു​​ത്ത​​ൻ കാ​​റി​​ന്‍റെ ബം​​ബ​​ർ അ​​ഴി​​ച്ച​​പ്പോ​​ൾ റേ​​ഡി​​യേ​​റ്റ​​റി​​ൽ അ​​ഴു​​ക്കു ക​​ണ്ട​​തി​​നെ തു​​ട​​ർ​​ന്നു വ​​ർ​​ക്ക് ഷോ​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​ണ് കാ​​റി​​ന് പ​​ഴ​​ക്ക​​മു​​ണ്ടെ​​ന്ന് അ​​റി​​യി​​ച്ച​​ത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ പ്രതിപക്ഷത്തിന് ആശങ്ക... രാഹുലും മായാവതിയും മുന്നില്‍!!

വി​​ശ്വാ​​സം വ​​രാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്നു സീ​​റ്റി​​ന​​ടി​​യി​​ലെ മാ​​റ്റ് മാ​​റ്റി നോ​​ക്കി​​യ​​പ്പോ​​ൾ ചെ​​ളി​​യു​​ടെ അം​​ശം ക​​ണ്ടു. തു​​ട​​ർ​​ന്നു സ്റ്റി​​യ​​റി​​ങ് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ തു​​രു​​മ്പും ക​​ണ്ടെ​​ത്തി. ഷോ​​റൂ​​മി​​ൽ വി​​വ​​ര​​മ​​റി​​യ​​ച്ചെ​​ങ്കി​​ലും സ്ഥാ​​പ​​നം ന​​ട​​ത്തി​​പ്പു​​കാ​​ർ ആ​​ദ്യം സ​​മ്മ​​തി​​ച്ചി​​ല്ല. പൊ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​ത​​റി​​ഞ്ഞു ഷോ​​റൂ​​മി​​ൽ നി​​ന്നും രാ​​ത്രി വീ​​ട്ടി​​ലെ​​ത്തി​​യ അ​​ഞ്ചം​​ഗ സം​​ഘം കേ​​സ് വേ​​ണ്ടെ​​ന്നും തി​​ങ്ക​​ളാ​​ഴ്ച കാ​​ർ മാ​​റ്റി ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി എ​​ടു​​ക്കാ​​മെ​​ന്നും പ​​റ​​ഞ്ഞു മ​​ട​​ങ്ങി.

ഓ​​ഗ​​സ്റ്റി​​ലു​​ണ്ടാ​​യ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ ജി​​ല്ല​​യി​​ൽ നൂ​​റു ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് മു​​ങ്ങി​​യ​​ത്. സ്റ്റി​​യ​​റി​​ങ് വ​​രെ മു​​ങ്ങി​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​മ്പ​​നി​​ക​​ൾ "ടോ​​ട്ട​​ൽ ലോ​​സി'​​ൽ പെ​​ടു​​ത്തി ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കി വാ​​ഹ​​ന​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. ഈ ​​വാ​​ഹ​​ന​​ങ്ങ​​ൾ പി​​ന്നീ​​ടു ഷോ​​റൂ​​മു​​ക​​ൾ​​ക്ക് മ​​റി​​ച്ചു വി​​റ്റി​​രു​​ന്നു. ഇ​​ത്ത​​രം വാ​​ഹ​​ന​​ങ്ങ​​ളാ​​ണു പു​​ത്ത​​ൻ വേ​​ഷ​​ത്തി​​ൽ വി​​ൽ​​പ്പ​​ന​​യ്ക്കെ​​ത്തു​​ന്ന​​ത്.

Ernakulam

English summary
vehicle company fraud in kochi over flood affected vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X