എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവയിൽ കാറ്റിൽ വൻ നാശനഷ്ടം: നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തലകീഴായി മറിഞ്ഞു, വൈദ്യുതി പോസ്റ്റ് തകർന്നു

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ ആലുവയിൽ അതിശക്തമായ കാറ്റിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തലകീഴായി മറിയുകയായിരുന്നു. കാറ്റിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഈ പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. രാവിലെ എട്ട് മണിയോടെയാണ് എടത്തലയിൽ അതിശക്തമായ കാറ്റ് അനുഭവപ്പെട്ടത്. ഇതോടെയാണ് റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ചിലത് തലകീഴായി മറിയുന്നത്. വൈദ്യുതി ബന്ധത്തിന് പുറമേ കേബിൾ കണക്ഷനുകളും ഇതോടെ തടസ്സപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് കനത്ത മഴ: ബാലുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മയക്ക് പരിക്ക്, കൃഷിനാശം രൂക്ഷംകോഴിക്കോട് കനത്ത മഴ: ബാലുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വീട്ടമ്മയക്ക് പരിക്ക്, കൃഷിനാശം രൂക്ഷം

തെക്കൻ ചൈന കടലിൽ രൂപമെടുത്ത ന്യോൾ ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചിരുന്നു. ഇതോടെ ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി രൂപപ്പെടുന്നതോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ന്യോൾ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള പുതിയ ന്യൂനമർദ്ദം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. സെപ്തംബർ 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഇത്തവണ 100 എംഎമ്മിന് മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കേരളത്തിൽ മൺസൂൺ ആരംഭിച്ചതിന് ശേഷം രൂപംകൊള്ളുന്ന പതിനൊന്നാമത്തെ ന്യൂനമർദ്ദമാണിത്.

 rain1-1574851

ഇടുക്കിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ കനത്ത മഴയിൽ തേജസ്വിനി മധുവാഹിനി പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. അതേസമയം കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ടയും ആലപ്പുഴയും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നീരൊഴുക്ക് ശക്തമായതോടെ പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ടി, ഡാമുകൾ തുറന്നിട്ടുണ്ട്. വയനാട്ടിൽ ബാണാസുര ഡാം ഞായറാഴ്ച വൈകിട്ട് തുറക്കും. അതേസമയം കാഞ്ഞിരപ്പുഴ, മംഗലം, മലങ്കര, പാംബ്ല, കുണ്ടള എന്നീ ഡാമുകൾ ജലനിരപ്പ് ഉയർന്നതോടെ തുറന്നിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, ഹെഡ്വർക്സ്, മാട്ടുപ്പെട്ടി ഡാമുകളിലും വെള്ളം നിറഞ്ഞുകൊണ്ടിരിക്കുകയാണ്.

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശംവടക്കൻ കേരളത്തിൽ അതിശക്തമായ മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഞായറാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത ജാഗ്രതമലപ്പുറത്ത് ഞായറാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത ജാഗ്രത

Ernakulam
English summary
Vehicles flipped in Alua in heavy storm, Electric posts damaged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X