വേങ്ങൂരിൽ ലഹരിക്കെതിരെ "ഗോൾ ചലഞ്ച്" സംഘടിപ്പിച്ചു
വേങ്ങൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. വേങ്ങൂർ മാർ കൗമാ ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗോൾ ചലഞ്ചിന്റെ കിക്കോഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, പഞ്ചായത്ത് അംഗം വിനു സാഗർ, സി.ഡി.എസ് ചെയർപേഴ്സൺ പ്രമീള സന്തോഷ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ സിമി ബാബു, സി.ഡി.എസ് മെമ്പർമാരായ മഞ്ജുള കുഞ്ഞുമോൻ, സൗമ്യ രാജേഷ്, സിന്ധു മോഹനൻ, രാജമ്മ പാപ്പു, എ. ഡി.എസ് സെക്രട്ടറിമാർ, അയൽക്കൂട്ട പ്രതിനിധികൾ, ബാലസഭ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ ഗോൾ ചലഞ്ചിൽ പങ്കാളികളായി.













Click it and Unblock the Notifications