എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വര്‍ഗീയത വളര്‍ന്നാല്‍ ഇന്ത്യ നശിക്കും; വിഎച്ച്പിയില്‍ നിന്ന് രാജിവച്ച ജില്ലാ പ്രസിഡന്റ് സിപിഎമ്മിനൊപ്പം

Google Oneindia Malayalam News

കൊച്ചി: വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുഭാഷ് ചന്ദ് രാജിവച്ചു. സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയും ഇക്കാര്യം ശരിവച്ചു. ഇതുവരെ സംഘപരിവാര്‍ സംഘടനകളില്‍ വഹിച്ചിരുന്ന എല്ലാ പദവികളും രാജിവച്ചാണ് സുഭാഷ് ചന്ദ് ഇടതുപക്ഷത്തേക്ക് മാറുന്നത്. മതേതര ശക്തികളുടെ ശാക്തീകരണമാണ് ആവശ്യമെന്ന് അദ്ദേഹം പറയുന്നു. വര്‍ഗീയത വളര്‍ന്നാല്‍ ഇന്ത്യ കലാപഭൂമിയായി മാറുമെന്നും അദ്ദേഹം അറിയിച്ചു. സുഭാഷ് ചന്ദിന്റെ പാര്‍ട്ടി മാറ്റം സംബന്ധിച്ച് സിപിഎം എറണാകുളം കമ്മറ്റി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ...

p

വിശ്വഹിന്ദു പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡണ്ട് Adv. എസ്. സുഭാഷ്ചന്ദ് സി പി ഐ എമ്മിലേയ്ക്ക്

കേരള ഹൈക്കോടതിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിയ്ക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍ (CGC), തപസ്യ - തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണ് സുഭാഷ് ചന്ദ്.

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പ് ഉള്ളതിനാല്‍ മേല്‍ പറഞ്ഞ എല്ലാ പദവികളും രാജിവച്ചു എന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗ്ഗീയത വളരുംതോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാന ജീവിതം ഇല്ലാതെയാകും , വര്‍ഗ്ഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറും. അത് ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്.

അമ്പരപ്പിച്ച് ഖത്തര്‍; ധനം കുന്നുകൂടുന്നു; ലോകത്ത് നാലാം സ്ഥാനം, ആദ്യ രാജ്യം ഏതെന്ന് അറിയണ്ടേ...അമ്പരപ്പിച്ച് ഖത്തര്‍; ധനം കുന്നുകൂടുന്നു; ലോകത്ത് നാലാം സ്ഥാനം, ആദ്യ രാജ്യം ഏതെന്ന് അറിയണ്ടേ...

ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടി ക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അതോടൊപ്പം തന്നെ സാധാരണക്കാരുടെ വ്യക്തിജീവിത പുരോഗതിക്കായി വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് -മായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം നല്‍കിയ പത്രകുറിപ്പില്‍ പറയുന്നു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

Ernakulam
English summary
VHP Ernakulam District President Advocate S Subhash Chand Resigned and Joins CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X