• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലാരിവട്ടം മേൽപ്പാലം; വിജിലൻസ് പരിശോധന നടത്തി, ക്രമക്കേട് കണ്ടെത്തിയാൽ ഉമ്മൻചാണ്ടി സർക്കാരും കുടുങ്ങും

  • By Desk

കൊ​ച്ചി: നി​ർ​മാ​ണ​ത്തി​ൽ വ​ൻ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി പ​രാ​തി ഉ‍യ​ർ​ന്ന പാ​ലാ​രി​വ​ട്ടം ഫ്ലൈ ​ഓ​വ​റി​ൽ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ൾ​പ്പെ​ട്ട വി​ജി​ല​ൻ​സ് സം​ഘം വി​ശ​ദ പ​രി​ശോ​ധ​ന തു​ട​ങ്ങി. പൊ​തു​മ​രാ​മ​ത്തി​ലേ​തു​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ ഉ​ൾ​പ്പെ​ട്ട​താ​ണു വി​ദ​ഗ്ധ സം​ഘം. മേ​ൽ​പ്പാ​ല​ത്തി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്കു തു​ട​ങ്ങി​യ പ​രി​ശോ​ധ​ന വൈ​കി​ട്ടു വ​രെ നീ​ണ്ടു.

രാജീവ് പരാമര്‍ശത്തില്‍ വിവാദം കത്തുന്നു.... മോദി മഹാനുണയനാണെന്ന് കോണ്‍ഗ്രസ്!!

മേ​ൽ​പ്പാ​ല​ത്തി​ലെ വി​ള്ള​ലു​ക​ൾ സം​ഘം പ​രി​ശോ​ധി​ച്ചു. കോ​ൺ​ക്രീ​റ്റ് സാം​പി​ളു​ക​ളും ശേ​ഖ​രി​ച്ചു. പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​നു കാ​ര​ണം നി​ർ​മാ​ണ​ത്തി​ലെ പാ​ക​പ്പി​ഴ​ക​ളാ​ണോ എ​ന്നു തി​രി​ച്ച​റി​യാ​നാ​ണി​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള കോ​ൺ​ക്രീ​റ്റ് കൂ​ട്ടി​ൽ ആ​വ​ശ്യ​ത്തി​ന് സി​മ​ന്‍റും ക​മ്പി​യും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ഐ​ഐ​ടി വി​ദ്ഗ​ധ​രു​ടെ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ലം അ​ട​ച്ചി​ട്ടു പു​ന​സ്ഥാ​പ​ന ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​ത്.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് വി​ജി​ല​ൻ​സ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തും. ഇത് കഴിഞ്ഞ സർക്കാരിനെയും ബാധിക്കുമെന്നാണ് സൂചനകൾ. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു മാ​സ​മെ​ങ്കി​ലും വേ​ണ്ടി വ​രു​മെ​ന്നു പ്ര‌​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് എ​സ്പി കാ​ർ​ത്തി​ക് അ​റി​യി​ച്ചു.

ഫ്ലൈ ​ഓ​വ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഫ്ലൈ ​ഓ​വ​റി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യാ​ൽ റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ​മാ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കും.

Ernakulam

English summary
Vigilance Investigation in Palarivattom bridge issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X