എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്: ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കോടതി ഉത്തരവ്

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം. വിജിലൻസ് കോടതിയുടെ ഉത്തരവിലാണ് നിർദേശം. സർക്കാർ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി തിങ്കളാഴ്ച തന്നെ വിജിലൻസ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

 <strong>മടിച്ചാണെങ്കിലും കാര്യം പറഞ്ഞു, ചേച്ചിയാണ് ധൈര്യം തന്നത്; മഞ്ജു വാര്യർ മാറ്റിമറിച്ച സിൻസിയുടെ ജീവിതം</strong> മടിച്ചാണെങ്കിലും കാര്യം പറഞ്ഞു, ചേച്ചിയാണ് ധൈര്യം തന്നത്; മഞ്ജു വാര്യർ മാറ്റിമറിച്ച സിൻസിയുടെ ജീവിതം

മെഡിക്കൽ ബോർഡ്

മെഡിക്കൽ ബോർഡ്



പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലായിരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യസ്ഥിതി സംബന്ധിച്ച് വിശദമായ വിവരം ലഭിക്കുന്നതിന് വേണ്ടിയാണ് വിജിലൻസ് കോടതിയുടെ നീക്കം. മെഡിക്കൽ ബോർഡിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുൾപ്പെടെയുള്ള ഡോക്ടർമാരാണ് ഉണ്ടാകുക. മെഡിക്കൽ ബോർഡ് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും കേസിലെ തുടർ നടപടികൾ. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വാങ്ങാനാണ് വിജിലൻസിന്റെ നീക്കം. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും തുടർ നടപടികൾ.

മാറ്റമില്ലെന്ന് ഡോക്ടർമാർ

മാറ്റമില്ലെന്ന് ഡോക്ടർമാർ

കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ് ഇബ്രാഹിം കുഞ്ഞ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇദ്ദേഹത്തെ പ്രവേശിപ്പിച്ച മുറിയ്ക്ക് പുറത്ത് പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീർപ്പ് കൽപ്പിക്കുക.

ഗുരുതര ആരോപണങ്ങൾ

ഗുരുതര ആരോപണങ്ങൾ

ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതിന് പിന്നാലെ വിജിലൻസ് സമർപ്പിച്ചിട്ടുള്ള റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. പാലം നിർമാണത്തിനുള്ള കരാർ ആർഡിഎസ് എന്ന കമ്പനിയ്ക്ക് നൽകാൻ മന്ത്രി ഗൂഢാലോചന നടത്തിയെന്നും ഇത് വഴി സർക്കാരിന് 13 കോടിയിലധികം നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പാലം നിർമാണത്തിനായി നൽകിയ അഡ്വാൻസ് തുകയുടെ പലിശ ഏഴ് ശതമാനമായി കുറച്ച് നൽകിയതോടെ സർക്കാരിന് 85 ലക്ഷം രൂപ നഷ്ടം സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രിക ദനപത്രത്തിൽ നിക്ഷേപിച്ച നാലരക്കോടി രൂപ സംബന്ധിച്ചും വിജിലൻസ് സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Palarivattom demolition video | Oneindia Malayalam
 നാല് ദിവസത്തെ കസ്റ്റഡി

നാല് ദിവസത്തെ കസ്റ്റഡി


പാലാരിവട്ടം പാലം അഴിമതിക്കേസിൽ ന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇബ്രാഹിം കുഞ്ഞ് പറയുന്നത്. ലേക് ഷോർ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഉന്നയിക്കുന്ന ആവശ്യം. നാല് ദിവസത്തേയ്ക്ക് അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന ആവശ്യമാണ് വിജിലൻസ് ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഇതിനെ എതിർത്ത ഇബ്രാഹിം കുഞ്ഞിന്റെ അഭിഭാഷകർ രേഖകൾ ഹാജരാക്കുന്നതിന് കുടുതൽ സമയം വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Ernakulam
English summary
Vigilence Court directs to form Medical board to analyse VK Ibrahim Kunju's health condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X