എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിനിത കണിച്ചേരി നിയമന വിവാദം: പരാതിയിൽ നിയമോപദേശം തേടി വിജിലൻസ്

Google Oneindia Malayalam News

കൊച്ചി: സിപിഎം നേതാവും മുൻ എംപിയുമായിരുന്ന എംബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ നിയമോപദേശം തേടി വിജിലന്‍സ്. നിനിതയുടെ നിയമനം അനധികൃതമാണെന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. വിവാദമുയർന്ന സാഹചര്യത്തിൽ കേസ് വിജിലന്‍സിനു അന്വേഷിക്കാന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നത്. കാലടി സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് കാണിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ ആണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

ഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളുംഇത് ശോഭ സുരേന്ദ്രന്റെ മാസ്റ്റർ സ്‌ട്രോക്ക്! ഞെട്ടി ബിജെപി നേതൃത്വം... പോസ്റ്ററിൽ പാർട്ടി പേരില്ല, നേതാക്കളും

അതേ സമയം നിയമന വിവാദവുമായി ബന്ധപ്പെട്ട് വിജിലൻസിന് ലഭിച്ച പരാതിയില്‍ അന്വേഷണത്തിനു അനുമതി തേടി സര്‍ക്കാരിനു കത്തു നല്‍കുന്നതിനു പകരം നിയമോപദേശം തേടാനാണ് വിജിലന്‍സ് ഡയറക്ടറുടെ നീക്കം. വിശദമായ നിയമോപദേശം നല്‍കാനാണ് വിജിലന്‍സ് ഡയറക്ടര്‍ എസ് സുദേഷ്കുമാർ നിര്‍ദേശം നൽകിയിട്ടുള്ളത്. അഴിമതി നിരോധന നിയമ പ്രകാരം ഈ പരാതിയിൽ അന്വേഷണം നടത്താൻ സാധിക്കുമോ എന്നാണ് വിജിലൻസും പരിശോധിക്കുന്നത്. എം ബി രാജേഷിന്‍റെ ഭാര്യ നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഈ വിഷയം വിവാദമായതിന് പിന്നാലെയാണ് വിജിലൻസ് നീക്കം.

 mb-rajesh-and-nintha-kanichery

Recommended Video

cmsvideo
എറണാകുളം: എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം; പരാതിയില്‍ നിയമോപദേശം തേടി വിജിലന്‍സ്

യുജിസി മാനദണ്ഡം പ്രകാരം 60 മാര്‍ക്കാണ് ഇന്റർവ്യൂവിനുള്ള കുറഞ്ഞ മാര്‍ക്കായി സര്‍വകലാശാല നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നിനിതാ കണിച്ചേരിക്ക് 60 മാര്‍ക്കിനുള്ള അക്കാദമിക യോഗ്യതകളില്ലെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമനത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ നേരത്തെ ഗവര്‍ണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.

Ernakulam
English summary
Vigilence seeks Legal oppinion on Ninitha Kanicheri appointment controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X