എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രധാനമന്ത്രിയുമായി സംവദിച്ചതിന്റെ അമ്പരപ്പ് മാറാതെ വിനായക്; ലക്ഷ്യം സിവില്‍ സര്‍വ്വീസ്

Google Oneindia Malayalam News

കൊച്ചി: കേന്ദ്രീയ വിദ്യാലയം അധികൃതര്‍ 18 കാരനായ വിനായകിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ദില്ലിയില്‍ നിന്നുള്ള ഒരു കോള്‍ ഉണ്ട്. ഒരു പ്രധാനപ്പെട്ട ആളോട് സംസാരിക്കണം എന്ന് മാത്രമായിരുന്നു ആവശ്യപ്പെട്ടത്. ഫോണ്‍ വന്നപ്പോള്‍ മാത്രമാണ് സസ്‌പെന്‍സ് എന്താണെന്ന് വിനായകന്‍ അറിയുന്നത്. തന്റെ ഫോണിന്റെ അങ്ങേ തലക്ക് തന്നോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന്റെ ആകാംക്ഷയില്‍ നിന്നും വിനായക് ഇതുവരേയും മുക്തമായിട്ടില്ല. ഇനി കാര്യത്തിലേക്ക് വരാം;

Recommended Video

cmsvideo
വിനായകനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി | Oneindia Malayalam
വിനായക് എം മാലില്‍

വിനായക് എം മാലില്‍

ഈ വര്‍ഷത്തെ ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ സമര്‍ഥരുമായി മന്‍കി ബാത്തില്‍ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തില്‍ നിന്നും ഇതിനായി കേരളത്തില്‍ നിന്നും അവസരം കിട്ടിയത് നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നിന്നുള്ള വിനായക് എം മാലില്‍ എന്ന വിദ്യാര്‍ത്ഥിക്കാണ്.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത വിനായകനാണ്. 500 ല്‍ 493 മാര്‍ക്ക് നേടിയാണ് വിനായകന്‍ ഒന്നാമതെത്തിയത്. മൂന്ന് വിഷങ്ങളില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ഞായറാഴ്ച്ച രാവിലെ 11 ന് ആകാശവാണിയിലൂടെയുള്ള പ്രഭാഷണത്തിനിടെയാണ് കടവന്ദ്ര കേന്ദ്രീയ വിദ്യാലയത്തിലിരുന്ന വിനായക് പ്രധാനമന്ത്രിയോട് സംസാരിച്ചത്.

 സിവില്‍ സര്‍വീസ്

സിവില്‍ സര്‍വീസ്

എറണാകുളം മഞ്ചല്ലൂര്‍ സ്വദേശിയായ വിനായക് മാലില്‍ വീട്ടില്‍ മനോജിന്റേയും തങ്കമ്മയുടേയും മകനാണ്. സഹോദരന്‍ വിഷ്ണു പ്രസാദ്. വളരെ പരിമിതികള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ വളര്‍ന്ന വിനായക് കഠിനാധ്വാനം കൊണ്ട് ഉയരങ്ങളിലെത്തുമെന്ന വിനായകന്റെ അമ്മ പറയുന്നു. സിവില്‍ സര്‍വീസാണ് വിനായകന്റ ലക്ഷ്യമെന്ന് അദ്ദേഹം തന്നെ പറയുന്നു.

ദില്ലി കേന്ദ്രസര്‍വ്വകലാശാല

ദില്ലി കേന്ദ്രസര്‍വ്വകലാശാല

സിവില്‍ സര്‍വ്വീസാണ് എന്റെ ലക്ഷ്യം. ദില്ലി കേന്ദ്രസര്‍വ്വകലാശാലയില്‍ കൊമേഴ്‌സ് പഠിക്കുകയും ഒപ്പം സിവില്‍ സര്‍വ്വീസ് നേടുകയും വേണമെന്ന് വിനായക് പറയുന്നു. മധുര, പളനി ക്ഷേത്ര സന്ദര്‍ശനത്തിനല്ലാതെ താന്‍ ഇതുവരേയും കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും വിനായകന്‍ പറയുന്നു.

സമ്മാനങ്ങള്‍

സമ്മാനങ്ങള്‍

പരീക്ഷ ഫലം വന്നതിന് പിന്നാലെ ഡീന്‍ കുര്യാക്കോസ് എംപിയും സുരേഷ് ഗോപി എംപിയും വിനായകിന്റെ വീട്ടിലെത്തി സമ്മാനങ്ങള്‍ നല്‍കിയിരുന്നു.മന്‍കി ബാത് പരിപാടിക്കിടെ വിനായക് പ്രധാനമന്ത്രിക്ക് നല്‍കിയ മറുപടിയും ആത്മവിശ്വാസം നല്‍കുന്നതാണ്. ബോര്‍ഡ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. അതിന് വിനായകന്റെ മറുപടി ഇപ്രകാരമായിരുന്നു.

കഠിനമായി അധ്വാനിക്കുക

കഠിനമായി അധ്വാനിക്കുക

കഠിനമായി അധ്വാനിക്കുക, കിട്ടുന്ന സമയം ഫലപ്രദമായി ചെലവഴിക്കുക എന്നായിരുന്നു വിനായകന്റെ മറുപടി. വിനാകയനെ കൂടാതെ കൃതിക നാന്ദല്‍ (പാനിപ്പത്ത്, ഹരിയാന), ഉസ്മാന്‍ സൈഫി (അംറോഹ, ഉത്തര്‍പ്രദേശ്), കനിക (നാമക്കല്‍, തമിഴ്‌നാട്) എന്നീ വിദ്യാര്‍ത്ഥികളുമായും പ്രധാനമന്ത്രി സംസാരിച്ചിരുന്നു.

Ernakulam
English summary
Vinayak, who scored high marks in the CBSE exams, interacted with Narendra Modi during Mann Ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X