എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആ അപകടം സാജനെ തളര്‍ത്തി; കൈവിട്ടില്ല; ജീവന്റ ജീവനെ തോളിലേറ്റി സോമായ നടക്കുന്നു

Google Oneindia Malayalam News

പെരുമ്പാവൂര്‍: ഭര്‍ത്താവിനെ തോളിലേറ്റി നടക്കുന്ന സോമായയുടെ കഥ കേട്ടാല്‍ നമ്മള്‍ എല്ലാവരും അത്ഭുതപ്പെടും. പുറത്തു തളര്‍ന്നു കിടക്കുന്ന സാജന്‍ പരിയാറാണ് ഇവരുടെ ഭര്‍ത്താവ്. രണ്ട് പേരും നേപ്പാള്‍ സ്വദേശികളാണ്. വൃക്ക രോഗവും പാതി തളര്‍ന്നതും സാജനെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നു. എന്നാല്‍ സാജനോടൊപ്പം ഇന്നും കൂട്ടായി സോമായയുണ്ട്.

1

'പത്ത് തലയാ ഇന്മാര്‍ക്ക്'; മോഷണംപോയ മുപ്പതിനായിരം രൂപയുടെ ഫോണ്‍'പത്ത് തലയാ ഇന്മാര്‍ക്ക്'; മോഷണംപോയ മുപ്പതിനായിരം രൂപയുടെ ഫോണ്‍

ആലപ്രയിലെ ലേബര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുക ദമ്പതികളുടെ അവസ്ഥ കണ്ട് ഇവരെ കോതമംഗലം പീസ് വാലി ഏറ്റെടുക്കുകയായിരുന്നു. രണ്ട് പേരും മാതാപിതാക്കളോടൊപ്പം ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. രണ്ട് പേരും കളിക്കൂട്ടുകാരായിരുന്നു. സൗഹൃദം പ്രണയമായതോടെ നാല് വര്‍ഷം മുമ്പ് വിവാഹതിരകാന്‍ തീരുമാനിച്ചു.

2

വിവാഹം ഉറപ്പിച്ച നാളുകളിലായിരുന്നു സാജന് അപകടം സംഭവിച്ചത്. ഫുട്‌ബോള് കളിക്കിടെ വീണ് പരിക്കേറ്റ് അരയ്ക്ക് താഴോട്ട് തളരുകയായിരുന്നു. എന്നിരുന്നാലും സോമായ സാജനെ കൈവിട്ടില്ല. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ഇവര്‍ വിവാഹിതരായി. എന്നാല്‍ ഇതോടെ വീട്ടുകാരുടെ സഹായം ഇവര്‍ക്ക് നഷ്ടമായി.

3

ശുചീകരണ തൊഴിലും സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെയാണ് ഇവര്‍ ജീവിതം മുന്നോട്ടുനയിച്ചത്. എന്നാല്‍ പെട്ടെന്ന് വന്ന കൊവിഡ് ഇവര്‍ക്ക് തിരിച്ചടിയായി. ഇതോടെ ഇവരുടെ ജീവിതം കേരളത്തിലേക്ക് പറിച്ചുനട്ടു. കേരളത്തില്‍ ശുചീകരണ തൊഴിലൊക്കെ ചെയ്ത് ജീവിതം മുന്നോട്ടു പോകുന്നതിനിടെയാണ് സാജന് വൃക്ക രോഗം സ്ഥിരീകരിച്ചത്. ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് ചെയ്യേണ്ടി വന്നതോടെ സോമായയ്ക്ക് ജോലിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി.

4

ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കണം; മകനെ സൈനികനാക്കും, ഈ അമ്മയുടെ ജീവിതം പ്രചോദനം, വൈറല്‍ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കണം; മകനെ സൈനികനാക്കും, ഈ അമ്മയുടെ ജീവിതം പ്രചോദനം, വൈറല്‍

ആശുപത്രിയിലേക്ക് മറ്റുമായി സാജനെ ചുമന്നുകൊണ്ടു പോകുന്നത് സോമായയാണ്. സംസാര പരിമിതിയുള്ളവരുടെ സംഘടനയിലെ സുഹൃത്തുക്കള്‍ നല്‍കുന്ന സഹായം കൊണ്ടാണ് ഇവര്‍ ജീവിതം മുന്നോട്ടു നയിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി ഡയാലിസിസ് ചെയ്യാത്തതിനെ തുടര്‍ന്ന് ജീവന്‍ അപകടത്തിലായ നിലയിലായിരുന്നു ഇദ്ദേഹം.

5

ശുക്രനുദിച്ചെന്ന് പറഞ്ഞാല്‍ ഇതാണ്; കാത്തിരുന്ന രാജയോഗം നിങ്ങളിലേക്ക്; ഈ ഭാഗ്യരാശിക്കാരാണോശുക്രനുദിച്ചെന്ന് പറഞ്ഞാല്‍ ഇതാണ്; കാത്തിരുന്ന രാജയോഗം നിങ്ങളിലേക്ക്; ഈ ഭാഗ്യരാശിക്കാരാണോ

തുടര്‍ന്നാണ് കോതമംഗലത്തെ പീസ് വാലി ഫൗണ്ടേഷന്‍ ഇവരെ കുറിച്ച് അറിയുന്നത്. സാജനെ ഉടന്‍ തന്നെ പീസ് വാലിയില്‍ പ്രവേശിപ്പിച്ച് ഡയാലിസിസ് ആരംഭിച്ച് അപകടനില തരണം ചെയ്തു. അതേസമയം, നേപ്പാള്‍ സ്വദേശികളായിട്ടും ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഇവരുടെ കൈവശം ഉണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ അടക്കമുള്ള പദ്ധതികളില്‍ സാജന് ചികിത്സാ സഹായം ലഭിക്കാന്‍ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Ernakulam
English summary
viral: story of Somaya carrying her husband on her shoulder will surprise us all
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X