എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശ്ശേരി വിടാതെ ലീഗ്; ഇബ്രാഹിം കുഞ്ഞില്ല, സീറ്റ് മകന്... കെമാല്‍ പാഷ കണ്ട് കൊതിക്കണ്ട

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ വികെ ഇബ്രാഹിം കുഞ്ഞ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. ഇബ്രാഹിം കുഞ്ഞിന് സീറ്റ് നല്‍കിയാല്‍ അത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്.

കോണ്‍ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണകോണ്‍ഗ്രസിനെ വിറപ്പിച്ച് യൂത്ത് ലീഗിന്റെ നീക്കം; 31 മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്നു, ലീഗിന്റെ പിന്തുണ

കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറും? എറണാകുളത്ത് ഇടത് പ്രതീക്ഷ... കെവി തോമസ് ഒപ്പം കൂടും?കുത്തക സീറ്റില്‍ കോണ്‍ഗ്രസിന് അടിപതറും? എറണാകുളത്ത് ഇടത് പ്രതീക്ഷ... കെവി തോമസ് ഒപ്പം കൂടും?

എന്നാല്‍ കളമശ്ശേരി സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കുകയും ഇല്ല. നിലവിലെ സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അഡ്വ അബ്ദുള്‍ ഗഫൂര്‍ ആയിരിക്കും കളമശ്ശേരിയിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇബ്രാഹിം കുഞ്ഞിന് പകരം മകന്‍ വന്നാലും മണ്ഡലത്തിലെ വിജയ സാധ്യതയുടെ കാര്യത്തില്‍ ഇത്തവണ ആശങ്കയുണ്ട്. വിശദാംശങ്ങള്‍...

ആരോഗ്യവും പ്രശ്‌നം

ആരോഗ്യവും പ്രശ്‌നം

വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങളും ഇത്തവണ വിഷയമാണ്. അഴിമതി ആരോപണങ്ങളെ തള്ളി സീറ്റ് നല്‍കിയാലും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന് മത്സരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്നാണ് വിവരം. എന്തായാലും സിറ്റിങ് മണ്ഡലത്തില്‍ റിസ്‌ക് എടുക്കാന്‍ മുസ്ലീം ലീഗ് തയ്യാറല്ല.

ഇബ്രാഹിം കുഞ്ഞല്ലെങ്കില്‍ മകന്‍

ഇബ്രാഹിം കുഞ്ഞല്ലെങ്കില്‍ മകന്‍

ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അഡ്വ വിഇ അബ്ദുള്‍ ഗഫൂര്‍ ആണ് മുസ്ലീം ലീഗിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി. നിലവിലെ സാഹചര്യത്തില്‍ അബ്ദുള്‍ ഗഫൂറിന്റെ പേര് തന്നെയാണ് മണ്ഡലത്തില്‍ ഉയരുന്നത്. ഇബ്രാഹിം കുഞ്ഞ് നിര്‍ദ്ദേശിക്കുന്ന ആള്‍ തന്നെ ആയിരിക്കും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന് ഏറെക്കുറേ ഉറപ്പാണ്.

അഴിമതി ചര്‍ച്ചയായാല്‍

അഴിമതി ചര്‍ച്ചയായാല്‍

പാലാരിവട്ടം അഴിമതി ചര്‍ച്ചയായിക്കഴിഞ്ഞാല്‍ മണ്ഡലത്തിലെ വിജയസാധ്യത ചുരുങ്ങുമെന്ന വിലയിരുത്തലും മുസ്ലീം ലീഗിനുണ്ട്. അത് എങ്ങനെ സാധ്യമാക്കും എന്നതിനെ കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഇടതുപക്ഷം, ഇത്തവണ മണ്ഡലത്തില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും ഉറപ്പാണ്.

ഫിറോസിന്റെ പ്രതീക്ഷ

ഫിറോസിന്റെ പ്രതീക്ഷ

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ പേരും മണ്ഡലത്തില്‍ പരിഗണനയ്ക്ക് വന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം എത്തുകയാണെങ്കില്‍, പികെ ഫിറോസ് ലീഗ് സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തായാലും എല്‍ഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല.

കെമാല്‍ പാഷ കൊതിച്ചത്

കെമാല്‍ പാഷ കൊതിച്ചത്

യുഡിഎഫ് സ്വതന്ത്രനാകാന്‍ താത്പര്യമുണ്ടെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ അറിയിച്ചിരുന്നു. യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചകളും നടന്നിരുന്നു. കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് വിവരം. എന്തായാലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും താത്പര്യം തീരെയില്ല.

കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍

കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍

മുസ്ലീം ലീഗിലെ സര്‍വ്വശക്തനായ പികെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് വികെ ഇബ്രാഹിം കുഞ്ഞ്. വിവാദത്തെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍, ആ പദവി കൈമാറിയതും അന്ന് ഇബ്രാഹിംകുഞ്ഞിനായിരുന്നു. അതുകൊണ്ട് ഇബ്രാഹിംകുഞ്ഞിന്റെ താത്പര്യത്തിന് വിരുദ്ധമായി കളമശ്ശേരിയില്‍ ഒന്നും സംഭവിക്കില്ല എന്നാണ് വിലയിരുത്തല്‍.

വച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാര്‍

വച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാര്‍

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കളമശ്ശേരി സീറ്റ് ലീഗുമായി വച്ചുമാറാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പകരം മലബാര്‍ മേഖലയില്‍ സീറ്റ് നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത്തരമൊരു നീക്കത്തിനോട് ലീഗിന് താത്പര്യമില്ല. എറണാകുളം ജില്ലയില്‍ മുസ്ലീം ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് കളമശ്ശേരി. അത് നഷ്ടപ്പെടുന്നത് ഉചിതമായിരിക്കില്ല എന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

 ഉറച്ച കോട്ട

ഉറച്ച കോട്ട

2011 കളമശ്ശേരി മണ്ഡലം രൂപീകൃതമായതുമുതല്‍ ഇബ്രാഹിം കുഞ്ഞാണ് ഇവിടത്തെ എംഎല്‍എ. 2011 ല്‍ കേവലം 7,789 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇബ്രാഹിംകുഞ്ഞിന് ഉണ്ടായിരുന്നത്. എന്നാല്‍ 2016 ലെ ഇടതു തരംഗത്തില്‍ ഭൂരിപക്ഷം 12,188 വോട്ടുകളാക്കി ഉയര്‍ത്തിയ ആളാണ് ഇബ്രാഹിം കുഞ്ഞ്.

തദ്ദേശത്തില്‍ അടിപതറി

തദ്ദേശത്തില്‍ അടിപതറി

എന്നാല്‍ 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം 2,895 വോട്ടുകളുടെ ലീഡ് ഉണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. ഇത് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു മണ്ഡലം കോണ്‍ഗ്രസ്സുമായി വച്ചുമാറുക എന്ന നിര്‍ദ്ദേശവും വന്നത്.

 പിടിച്ചടക്കാന്‍ എല്‍ഡിഎഫ്

പിടിച്ചടക്കാന്‍ എല്‍ഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ഇത്തവണ കളത്തിലിറങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി എഡിറ്ററും ആയ പി രാജീവിന്റേയും സംസ്ഥാന സമിതി അംഗം കെ ചന്ദ്രന്‍ പിള്ളയുടേയും പേരുകളാണ് മണ്ഡലത്തില്‍ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്‍പറ്റയില്‍ മത്സരിക്കുംമുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്‍പറ്റയില്‍ മത്സരിക്കും

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

Ernakulam
English summary
VK Ebrahim Kunju will not contest this time, son Adv Adbul Gafoor will be considered in Kalamassery seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X