എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തേണ്ടത്.... മിന്നല്‍ മുരളി സെറ്റ് തകര്‍ത്തവര്‍ക്കെതിരെ വിടി ബല്‍റാം!!

Google Oneindia Malayalam News

ആലുവ: കാലടി മണപ്പുറത്ത് സജ്ജമാക്ക ടോവിനോ തോമസ് ചിത്രം മിന്നില്‍ മുരളിയുടെ കൂറ്റന്‍ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിടി ബല്‍റാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

പട്ടാപ്പകല്‍ ഗൗരവതരമായ ഒരു ക്രിമിനല്‍ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാനപുരസ്സരം ഇതേപോലെ പേരും ഫോട്ടോയും ഫോണ്‍ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനും സംഘ് പരിവാര്‍ തീവ്രവാദികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയന്റെ ഭരണത്തില്‍ ഈ നാട് എവിടെ വരെ എത്തിച്ചേര്‍ന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. പുസ്തകം വായിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയല്ല, ഇതുപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുക്കേണ്ടതെന്ന് ബല്‍റാം കുറിച്ചു.

1

കുറിപ്പിനൊപ്പം പ്രകോപനപരമായ എഎച്ച്പിയുടെ കുറിപ്പും ബല്‍റാം പങ്കുെച്ചിട്ടുണ്ട്. അതില്‍ പറയുന്നത് ഇങ്ങനെയാണ്. കാലടി മണപ്പുറത്ത് മഹാദേവന്റെ, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കും മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്‌റംഗ്ദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ. എഎച്ച്പി കേരള ജനറല്‍ സെക്രട്ടറി ഹരി പാലോടിന്റെ കുറിപ്പാണിത്.

അതേസമയം സിനിമാ ലോകത്തിന് നിന്ന് ശക്തമായ പ്രതിഷേധം സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഉണ്ടായിരിക്കുകയാണ്. കടുത്ത നടപടി തന്നെ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലാ പാര്‍വതി, ബി ഉണ്ണികൃഷ്ണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, മധുപാല്‍, എം പത്മകുമാര്‍, ഡോ ബിജു, അരുണ്‍ ഗോപി, ആഷിക്ക് അബു എന്നിവരെല്ലാം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സിനിമ സെറ്റ് കണ്ടാല്‍ പോലും ഹാലിളകുന്ന സംഘ തീവ്രവാദികള്‍ തടയുക തന്നെ വേണം. മലയാള സിനിമ ഒറ്റക്കെട്ടാി ഈ ഭീകര പ്രവര്‍ത്തനത്തെ പ്രതിരോധിക്കുമെന്നും ആഷിക്ക് അബു പറഞ്ഞു.

പ്രിയങ്ക ഗെയിം മാറ്റുന്നു, യുപിയില്‍ ദളിത് നീക്കം, ആദ്യം ആവശ്യം ഇങ്ങനെ, ഒറ്റക്കെട്ടായി സീനിയര്‍ ടീംപ്രിയങ്ക ഗെയിം മാറ്റുന്നു, യുപിയില്‍ ദളിത് നീക്കം, ആദ്യം ആവശ്യം ഇങ്ങനെ, ഒറ്റക്കെട്ടായി സീനിയര്‍ ടീം

Ernakulam
English summary
vt balram against kerala government on minnal murali set destroyed issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X