എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വൈറ്റില കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ ഭാര പരിശോധന പൂര്‍ത്തിയായി

Google Oneindia Malayalam News

എറണാകുളം; വൈറ്റില കുണ്ടന്നൂര്‍ മേല്‍പാലങ്ങളുടെ ഭാര പരിശോധന പൂര്‍ത്തിയായി. പാലം ഗതാഗതത്തിന്‌ തുറന്ന്‌ കൊടുക്കുന്നതിന്‌ മുന്നോടിയായാണ്‌ ഭാര പരിശോധന നടത്തിയത്‌.രണ്ട്‌ ദിവസത്തിനകം പരിശോധനഫലം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പാലത്തിന്റെ ഡിസൈനില്‍ നിശ്ചയിച്ചിട്ടുള്ള പരമാവതി ഭാരം വഹിക്കാന്‍ ശേഷിയുണ്ടോയെന്നാണ്‌ ഭാര പരിശോധനയിലൂടെ പരീക്ഷിക്കുന്നത്‌. മെറ്റലും മണലും വഹിച്ച ലോറികള്‍ പലതവണയായി നിര്‍ത്തിയിട്ടാണ്‌ ഭാര പരിശോധന നടത്തിയത്‌. ഇതിന്റെ ഭാഗമായി ഭാരമേറിയ വാഹനങ്ങള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്‍ത്തിയിട്ടു.

Recommended Video

cmsvideo
എറണാകുളം: വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഭാരപരിശോധന പൂര്‍ത്തിയായി
bdidge

വൈറ്റില പാലത്തില്‍ 124 ടണ്ണും കുണ്ടന്നൂര്‍ പാലത്തില്‍ 160 ടണ്‍ ഭാരവുമാണ്‌ കയറ്റിയത്‌. ഇന്ന്‌ രാവലെ രണ്ട്‌ പാലങ്ങളില്‍ നിന്നും ഭാരം നീക്കി.ഭാരം നീക്കിയതിന്‌ ശേഷം 24 മണിക്കൂര്‍ കൂടി പരിശോധന തുടരും. പാലത്തില്‍ ഭാരം കയറുമ്പോള്‍ ഗര്‍ഡറുകള്‍ക്കു വരുന്ന താഴ്‌ച്ച അനുവദനീയമായ പരിധിയിലാണോ, ഭാരം നീക്കിയതിന്‌ ശേഷം ഗര്‍ഡറുകള്‍ പൂര്‍വസ്ഥിതിയിലേക്ക്‌ വരുന്ന സമയം തുടങ്ങിയ കാര്യങ്ങളാണ്‌ പരിശോധിക്കുന്നത്‌. ഭാര പരിശോധന വിജയിച്ചാല്‍ അധികം വൈകാതെ തന്നെ പാലങ്ങള്‍ ഗതാഗതത്തിന്‌ തുറന്ന്‌ കൊടുക്കും. പാലാരിവട്ടം പാലത്തിന്റെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ്‌ രണ്ട്‌ പാലങ്ങളിലും ഭാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

Ernakulam
English summary
vyttila kundanoor bridges weight test completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X