എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആല്‍ഫാഫ്‌ളാറ്റിന്റെ കായലില്‍ വീണ അവശിഷ്ടങ്ങള്‍ ഇതുവരേയും നീക്കിയില്ല; സമരത്തിലേക്ക്

Google Oneindia Malayalam News

നെട്ടൂര്‍: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച ആല്‍ഫാ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ ഇതുവരേയും കായലില്‍ നിന്നും നീക്കിയില്ലെന്ന് പരാതി. ഫ്‌ളാറ്റ് പൊളിച്ച 7 മാസമായിട്ടും അവശിഷ്ടം നീക്കം ചെയ്യാത്തതിനാല്‍ പ്രതിഷേധിത്തിനിറങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.

ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ സമീപത്തെ വീടുകളിലേക്ക് പതിയാതിരിക്കാനായി ഇരട്ട ടവറില്‍ ഒന്നിന്റെ 30 ഭാഗമാണ് കായലില്‍ വീഴ്ത്തിയത്. അതേസമയം കായലില്‍ നിന്നും ഇത് പൂര്‍ണ്ണമായും നീക്കം ചെയ്‌തെന്നാണ് കരാറുകാരായ വിജയ് സ്റ്റീല്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ റിപ്പോര്‍ട്ടും നല്‍കി.

maradu

എന്നല്‍ മണ്ണുമാന്തി യന്ത്രത്തിന് എത്താവുന്നിടത്തോളം അവശിഷ്ടങ്ങള്‍ മാത്രം നീക്കിയാണ് പൂണമായും ഇത് മാറ്റിയെന്ന റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നതെന്ന് പ്രതിഷേധത്തിനൊരുങ്ങുന്ന ആവണി സംഘം ആരോപിക്കുന്നു. അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കിയില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് ആവണിസംഘത്തിന്റെ തീരുമാനം.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്‌ളാറ്റുടമകള്‍ മുന്നോട്ട് വന്നിരുന്നു. നടന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലെസ്സി എന്നിവര്‍ക്കും നടി ആന്‍ അഗസ്റ്റിന്‍, ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍ ദമ്പതികള്‍ക്കും മരടില്‍ ഫ്ളാറ്റുകള്‍ ഉണ്ടായിരുന്നു. ഇവര്‍ സുപ്രീംകോടതി ഉത്തരകവിനെതിരെ രംഗത്ത് വന്നിരുന്നു.

താമസക്കാരുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത് എന്നാണ് മേജര്‍ രവി ആരോപിച്ചത്. സിനിമാക്കാരാണെങ്കിലും തങ്ങള്‍ക്ക് കോടികളുടെ സമ്പാദ്യമൊന്നും ഇല്ലെന്നും അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് ഫ്ളാറ്റ് വാങ്ങിയത് എന്നും മേജര് രവി അന്ന് പറഞ്ഞിരുന്നു.

 ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വോട്ട് ആര്‍ക്ക്;ഇന്ത്യാ ടുഡെ ട്വിറ്റര്‍ പോളില്‍ ബിജെപിയെ മറികടന്നു ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വോട്ട് ആര്‍ക്ക്;ഇന്ത്യാ ടുഡെ ട്വിറ്റര്‍ പോളില്‍ ബിജെപിയെ മറികടന്നു

'രാമന്‍' വിജയിച്ചു... അതും സ്വകാര്യ മേഖലയില്‍! എന്താണ് രാമന്‍... ആരാണ് സ്‌കൈറൂട്ട്'രാമന്‍' വിജയിച്ചു... അതും സ്വകാര്യ മേഖലയില്‍! എന്താണ് രാമന്‍... ആരാണ് സ്‌കൈറൂട്ട്

അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...അയോധ്യ രാമക്ഷേത്രത്തിന് 60 കോടി കിട്ടി; 100 കിലോ സ്വര്‍ണവും!! വിദേശത്ത് നിന്ന് കോളുകള്‍...

Ernakulam
English summary
Complaint that the waste of the demolished alpha flat following the Supreme Court order have not yet been removed from the lake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X