Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയാറിൽ ജലനിരപ്പ് ഉയരുന്നു: ആലുവ മണപ്പുറത്ത് വെള്ളം കയറി, തീരപ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

കൊച്ചി: കേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ പെരിയാർ നദയിൽ ജലനിരപ്പ് ഉയരുന്നു. ഇതോടെ ആലുവ മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിലായിക്കഴിഞ്ഞിട്ടുണ്ട്. മഴ ശക്തമായി തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രതയോടെ കഴിയണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെരിയാറിന്റെ തീര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ.

ആലുവ മണപ്പുറത്തെ കുളിക്കടവടക്കമുള്ള ഭാഗമാണ് ഇതിനകം വെള്ളത്തിനടിയിലായിട്ടുള്ളത്. അതേ സമയം എല്ലാവർഷത്തേയും പോലെ കാലവർഷം ശക്തിപ്രാപിച്ചതോടെ ശിവക്ഷേത്രത്തിനകത്തെ ചുറ്റമ്പലത്തിൽ നേരത്തെ വെള്ളം കയറിയിരുന്നു. പുഴയിലെ ജല നിരപ്പ് കൂടി വർധിച്ചതോടെ ക്ഷേത്രത്തിന്റെ ചുറ്റുഭാഗവും വെള്ളത്തിനടിയിലാവുകയായിരുന്നു. അർദ്ധരാത്രി വരെ കടലിൽ വേലിയേറ്റമായതിനാൽ പുഴയിൽ ഇനിയും ജലനിരപ്പുയരാനാണ് സാധ്യതയുണ്ട്യ. കപുഴയിലെ ചെളിയുടെ അംശവും കൂടിയിട്ടുണ്ട്. വെള്ളത്തിന്റെ ടർബിടിറ്റി നിരക്ക് 61 രേഖപ്പെടുത്തിയിട്ടുണ്ട്.

download1-1627

അതേ സമയം സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+