Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ജില്ലയിൽ രണ്ട് ദിവസത്തേക്ക് കർശന നിയന്ത്രണം: അവശ്യ സർവീസുകൾക്കും ഓക്സിജൻ നീക്കത്തിനും ഇളവ്

കൊച്ചി: കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി എറണാകുളം ജില്ലയിൽ മെയ് 1, 2 തീയതികളിൽ കർശന നിയന്ത്രണം . തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജന്റുമാർ, മാധ്യമപ്രവർത്തകർ എന്നിവരെ മാത്രമേ കൗണ്ടിങ് സെൻററുകളിലേക്ക് പ്രവേശിപ്പിക്കൂ. രോഗവ്യാപനം തടയുന്നതിനായി നടപ്പിലാക്കിവരുന്ന വാരാന്ത്യ ലോക്ക്ഡൌൺ ശക്തമാക്കിക്കൊണ്ടുള്ള നിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിട്ടുള്ളത്.

അതേ സമയം ഈ രണ്ട് ദിവസങ്ങളിൽ അവശ്യ സർവീസ് വകുപ്പുകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുവാദം ഉണ്ടാകുക. മറ്റു വകുപ്പുകളിൽ ഏറ്റവും ചുരുങ്ങിയ എണ്ണം ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. അവശ്യ സ്വഭാവമുള്ള കമ്പനികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം. മെഡിക്കൽ ഓക്സിജൻ നീക്കത്തിന് തടസ്സമുണ്ടാകില്ല. ഇതിന് പുറമേ ഓക്സിജൻ ടെക്നീഷ്യന്മാർ, ആരോഗ്യ - ശുചീകരണ പ്രവർത്തകർ എന്നിവർക്കും ഈ ദിവസങ്ങളിൽ പ്രവർത്തിക്കാം. ടെലികോം, ഇൻറർനെറ്റ് സേവനദാതാക്കൾ, പെട്രോനെറ്റ്, പെട്രോളിയം, എൽപിജി മേഖലകളിലെ തൊഴിലാളികൾക്ക് പ്രവർത്തിക്കാം ഐടി മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് സർക്കാർ നൽകിയിട്ടുള്ള നിർദേശം.

night-curfew8-1618888

അവശ്യ വസ്തുക്കൾ/ നിത്യോപയോഗ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകളും ഫാർമസികളും മാത്രം തുറക്കാം. എന്നാൽ കൂടുതലും ഹോം ഡെലിവറിയായിരിക്കും പ്രോത്സാഹിപ്പിക്കുക. റസ്റ്റോറൻറ് കൾ എന്നിവ പാഴ്സൽ സൗകര്യം മാത്രം നൽകി പ്രവർത്തിക്കണം. ബാങ്കുകളുടെ പ്രവർത്തന സമയം 10 മുതൽ രണ്ടുവരെ ആയി നിശ്ചയിച്ചിട്ടുണ്ട്. ദീർഘദൂര ബസ് സർവീസ്, ട്രെയിൻ , വ്യോമഗതാഗത സർവീസുകൾ അനുവദനീയം.
ഇവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ടാക്സി വാഹനങ്ങളും അനുവദിക്കും. വിവാഹത്തിന് 50 പേർ. മരണാനന്തര ചടങ്ങുകൾക്ക് 20 എന്നിങ്ങനെ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കൃത്യമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.

റേഷൻ കടകൾ സപ്ലൈകോ വിൽപന ശാലകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക ഉത്പാദന മേഖലയിലെ
സംരംഭങ്ങളും വ്യവസായം ഉൾപ്പെടെയുള്ള സംരംഭങ്ങളും പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാം.ആരാധനാലയങ്ങളിൽ രണ്ടു മീറ്റർ അകലം ഉറപ്പാക്കണം. അതേ സമയം ഷൂട്ടിംഗ് നിർത്തിവയ്ക്കണമെന്നാണ് നിർദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+