കൊച്ചി ഏപ്രില്‍ മുതല്‍ വൈഫൈ നഗരം
കൊച്ചി: മെട്രോ സിറ്റിയായി മാറിക്കഴിഞ്ഞ കൊച്ചിയെ സംസ്ഥാനത്തെ ആദ്യ വൈഫൈ നഗരമാക്കാനുള്ള കോര്‍പ്പറേഷന്‍ ശ്രമം അന്തിമ ഘട്ടത്തിലേക്ക്. ഏപ്രില്‍ മാസത്തോടെ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് മേയര്‍ ടോണി ചമ്മിണി അറിയിച്ചു. ബിഎസ്എന്‍എല്ലുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.
ഐടി കേന്ദ്രം കൂടിയായ കൊച്ചിയിലെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നവിധമായിരിക്കും വൈഫൈ കണക്റ്റിവിറ്റി. ഇതിനായി ബിഎസ്എന്‍എല്ലും ക്വാഡ്‌ജെന്‍ വയര്‍ലെസ് സൊലൂഷനും കൈകോര്‍ക്കുമെന്ന് ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന്‍ പറഞ്ഞു. വൈ-ഫൈ കണക്ടിവിറ്റിക്കാവശ്യമായ സൗകര്യങ്ങള്‍ ബിഎസ് എന്‍ എല്ലിനു നല്‍കുന്നത് ക്വാഡ്‌ജെന്‍ വയര്‍ലെസ് സൊലൂഷന്‍ ആയിരിക്കും.

അടുത്ത കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പദ്ധതിക്കുള്ള അംഗീകാരം ഉറപ്പിക്കും. ഇതിനുശേഷമാകും ജോലികള്‍ പൂര്‍ത്തിയാക്കുക. വൈഫൈ കണക്റ്റിവിറ്റിയുടെ നെറ്റ് വര്‍ക്ക് ബിഎസ് എന്‍ എല്ലിന്റേതായിരിക്കും. നല്‍കാന്‍ കഴിയാവുന്നതില്‍ പരമാവധി വേഗത ഉറപ്പാക്കാനാണ് ബിഎസ്എന്‍എല്ലിന്റെ ശ്രമം.
നഗരത്തില്‍ പ്രത്യേക സ്ഥലങ്ങളിലാകും ആക്‌സ് പോയന്റുകള്‍ സ്ഥാപിക്കുക. 10 എംബിപിഎസ് ബാന്‍ഡ്‌വിഡ്ത് വൈഫൈയ്ക്ക് ലഭ്യമാക്കും. ഓരോ പോയന്റുകളില്‍ നി്ന്നും 300 മീറ്റര്‍ വരെ അകലെ ഇന്റര്‍നെറ്റ് ലഭ്യമാകും. കണക്ഷന് വിവിധ പ്ലാനുകളും കോര്‍പ്പറേഷന്റെ ആലോചനയിലുണ്ട്. ആദ്യ 15 മിനിറ്റ് ഫ്രീ ആയും പിന്നീട് പ്ലാനുകളിലേക്ക് മാറുന്ന രീതിയിലുമാകും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുക.


Click it and Unblock the Notifications