Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസിയെ ഭാര്യയും കാമുകനും ചേർന്ന് കെട്ടിയിട്ട് മർദിച്ച് കവർന്നു: രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ പ്രവാസിയെ കെട്ടിയിട്ട് മർദിച്ച് കവർച്ച നടത്തിയെന്ന് പരാതി. ഭാര്യയും കാമുകനും ചേർന്നാണ് ഇയാളെ മർദ്ദിച്ച ശേഷം കവർച്ച നടത്തിയതെന്ന് കാണിച്ചാണ് പരാതിയുയർന്നിട്ടുള്ളത്. ഇടപ്പള്ളി സ്വദേശി റഷീദാണ് ഭാര്യ സിമിക്കും കാമുകനെന്ന് പറയപ്പെടുന്ന ടോണി ഉറുമീസിനുമേതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. നൽകിയത്. തങ്ങളുടെ പ്രായപൂർത്തിയാകാത്ത മകളെ ടോണി ഉപദ്രവിക്കാറുണ്ടെന്ന് കാണിച്ച് റഷീദ് കാട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഈ സംഭവത്തിന്റെ പേരിലാണ് അക്രമണമുണ്ടായതെന്നാണ് പരാതിക്കാരനായ റഷീദ് ആരോപിക്കുന്നത്.

ഭാര്യയുമായി അകന്ന് താമസിച്ച് വന്നിരുന്ന റഷീദ് നാട്ടിലെത്തിയത് രണ്ട് മാസം മുൻപാണ്. വീട്ടിൽ സ്ഥിരം സന്ദർശകനായ ടോണി ഉപദ്രവിക്കാറുണ്ടെന്ന് ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകളാണ് പരാതിപ്പെട്ടത്. ഇതനുസരിച്ചാണ് റഷീദ് ചൈൽഡ് ലൈനിൽ പരാതി നൽകുന്നത്. ഇതിന് പിന്നാലെയാണ് ഭാര്യ സിമിയുടെ അറിവോടെ തന്നെ ഒന്നാം പ്രതിയായ ടോണിയും കൂട്ടാളികളും റഷീദിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് റഷീദിനെ മർദിച്ച് അവശനാക്കുന്നത്.

arrest1-1568818296

തൃണമൂല്‍ മുന്‍ നേതാവ് ദിനേശ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

സംഭവത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത കേസിൽ ഒന്നാം പ്രതി ടോണിയെയും രണ്ടാം പ്രതിയെയും റിമാൻഡ് ചെയ്തുിരുന്നു. അതേസമയം മൂന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റഷീദിന്റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ സിമി കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന 110 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നും റഷീദ് പറയുന്നു. പ്രതികൾക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്.

ഹോട്ട് ലുക്കിൽ നടി നിഖിത ശർമ്മയുടെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+