'ഇവിടെ ഒരു എനര്‍ജിയാണ് ചേട്ടന്‍ ഉള്ളതുപോലെ തോന്നും'; വിജയേട്ടന്റെ ഓര്‍മകളുമായി മോഹന 'ബാലാജി' തുറന്നു
കൊച്ചി: ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫിഹൗസിലെ വിജയേട്ടനേയും, മോഹനയേയും അറിയാത്തവരായി ആരുമുണ്ടാകില്ല. ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ട് ലോകം ചുറ്റുന്നവരായിരുന്നു വിജയേട്ടനും മോഹനയും. എന്നാല്‍ മോഹനയെ ഒറ്റാക്കാക്കി വിജയേട്ടന്‍ പോയതോടെ ആ സവാരി നിലക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ വിജയേട്ടന്റെ മരണത്തെ തുടര്‍ന്ന് അടച്ച ഹോട്ടല്‍ വീണ്ടും തുറക്കുകയും അദ്ദേഹം ബാക്കിയാക്കിയ ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കണമെന്നും ഭാര്യ മോഹന പറയുന്നു. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന പറഞ്ഞത്.

മക്കളും മരുമക്കളുമെല്ലാം നിര്‍ബന്ധിച്ചതോടെയാണു മോഹന വീണ്ടും കടയിലെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കിരുന്നു വിഷമിക്കുന്നതിലും നല്ലതു കടയില്‍ ഇരിക്കുന്നതാണെന്നാണ് മോഹനയുടെ അഭിപ്രായം. ഇവിടെ വരുമ്പോള്‍ ഒരു എനര്‍ജിയാണെന്നും ചേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നതു പോലെ തോന്നുമെന്നും മോഹന പറയുന്നു. അദ്ദേഹം ബാക്കിയാക്കിയ ജപ്പാന്‍ യാത്ര എന്ന ആഗ്രഹം പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹമില്ലാതെ ഞാന്‍ എവിടെയും പോയിട്ടില്ലെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ യാത്ര തുടരണമെന്നും മോഹന പറഞ്ഞു.

കുടുംബാംഗങ്ങളും കൂടെ കാണുമെന്നും ഇളയമകള്‍ ഉഷയും ഭര്‍ത്താവ് മുരളീധര പൈയുമാണു മോഹനയുടെ കൂടെ കടയിലുള്ളത്. അവരെ ഇതിന്റെ പണിയെല്ലാം അച്ഛന്‍ നേരത്തെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമുണ്ടാക്കുന്ന ചായയുടെ രുചി വേറെ ആര് ഉണ്ടാക്കിയാലും കിട്ടില്ലെന്നാണ് മോഹന പറയുന്നത്. വിജയന്റെ മരണ വാര്‍ത്തയറിഞ്ഞു കേരളത്തിന്റെ പല ഭാഗത്തു നിന്നും ഒട്ടേറെപ്പേര്‍ വിളിച്ചിരുന്നുവെന്നും മോഹന പറയുന്നു. വിജയേട്ടനെ കുറിച്ച് പറയുമ്പോള്‍ മോഹനക്ക് നൂറ് നാവാണ്. അദ്ദേഹംചില യാത്രകള്‍ക്ക് എന്നെ നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ടുപോയിട്ടുണ്ടെന്നും ഞാന്‍ മടിച്ചിരിക്കുമ്പോള്‍ ഞാന്‍ വിളിക്കുന്ന പോലെ നിന്നെയാരും വിളിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടുമെന്നും മോഹന പറയുന്നു. അതു പറയുമ്പോള്‍ മോഹനയുടെ കണ്ണുകളില്‍ വിജയന്റെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു.

എന്നും ഈ ഉഴുന്നു വടേം ചായേം ഉണ്ടാക്കിക്കൊണ്ടിരുന്നാ നമ്മളൊരു യന്ത്രമായിപ്പോവുമെന്നും യാത്ര പോകുമ്പോ പുതിയ ആള്‍ക്കാര്‍, ഭക്ഷണം, ജീവിതരീതികള്‍ ഒക്കെ കാണാമെന്നും വിജയേട്ടന്‍ എപ്പോഴും പറയാറുണ്ട്. അതൊന്നും മരിക്കും വരെ നമ്മുടെ മനസ്സീന്ന് പോകില്ലെന്നും ഈ പ്രപഞ്ചം എത്ര വിശാലമാണെന്നും എല്ലാ കാഴ്ചകളും കണ്ടു തീര്‍ക്കാന്‍ ഒരു ജന്മം മതിയാകില്ലെങ്കിലും എന്നാലും ഈ ഭൂമിയില്‍ നിന്ന് പോകുമ്പോഴേയ്ക്കും ഇവിടുള്ളതെല്ലാം പരമാവധി കാണണം, ആസ്വദിക്കണമെന്നാണ് വിജയേട്ടന്‍ പറയാറുള്ളതെന്ന് മാഹന ഓര്‍മിക്കുന്നു. കടയില്‍ ചേട്ടന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ ഒട്ടേറെപ്പേര്‍ വരുമായിരുന്നുവെന്നും അവരോടു കഥകള്‍ പറയാന്‍ ഇനി അദ്ദേഹമില്ലെന്നും മോഹന പറഞ്ഞു. ചായക്കടയിലെ വരുമാനത്തില്‍ നിന്നു മിച്ചം പിടിച്ച പണവുമായി ഇരുവരും നടത്തിയ ലോക യാത്രകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരവധിയാണ് കടയില്‍ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നത്.

ഇവരുടെ ജീവിതമെന്നപോലെ കടക്കുമുണ്ട് പ്രത്യേകതകള്‍ ഒരു ജോലിക്കാരനെ പോലും വയ്ക്കാതെയാണ് വിജയനും മോഹനയും കട നടത്തിയിരുന്നത്. ജോലിക്കാരനെ വെക്കാത്തത് എന്തുകൊണ്ടെന്നാല്‍ ജോലിക്കാരനെ വച്ചാല്‍ അയാള്‍ക്കു ശമ്പളം കൊടുക്കാന്‍ ഭക്ഷണസാധനങ്ങളുെട വില കൂട്ടേണ്ടി വരുമെന്നതിനാലാണ് ജോലിക്കാരനെ വെക്കാതിരുന്നത്. വിജയന്റെയും മോഹനയുെടയും ഈ യാത്രാജീവിതം ഡോക്യുമെന്ററി ആയിട്ടുണ്ടായിരുന്നു. ഇന്‍വിസിബിള്‍ വിങ്‌സ് എന്നായിരുന്നു ആഡോക്യുമെന്ററിയുടെ പേര്. ദുബായിലെ ബുര്‍ജ് ഖലീഫ, പാരിസിലെ ഈഫല്‍ ടവര്‍, ഈജിപ്തിലെ പിരമിഡ്, അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം അങ്ങനെ അതിവിശിഷ്ട കാഴ്ചകള്‍ മനംകുളിര്‍ക്കെ കണ്ടവരാണിവര്‍.

വിജയന്റെയും മോഹനയുടെയും കഥ അറിഞ്ഞ് അമിതാഭ് ബച്ചന്‍, അനുപം ഖേര്‍, ശശി തരൂര്‍ എംപി തുടങ്ങി പല പ്രശസ്ത വ്യക്തികളും യാത്രയ്ക്കു പണം നല്‍കി സഹായിച്ചിട്ടുണ്ടായിരുന്നു. സ്വന്തമായി പോയതു കൂടാതെ രണ്ടു പെണ്‍മക്കളെയും അവരുെട കുടുംബത്തെയും കൂട്ടിയും യാത്ര പോയിട്ടുണ്ടായിരുന്നു. കുടുംബത്തിന്റെ സന്തോഷവും ഇവരെ സംബന്ധിച്ച് പ്രധാനവുമാണ്.












Click it and Unblock the Notifications