എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടുക്കാര്‍ക്ക് കൗതുകമൊരുക്കി ഇടമലയാറില്‍ കാട്ടാനകളുടെ നീരാട്ട് ...!!!

Google Oneindia Malayalam News

കോതമംഗലം: ഇടമലയാര്‍ ജലസംഭരണിയില്‍ കാട്ടാനകളുടെ നീരാട്ട്. വേനല്‍ കടുത്തതോടെ ചൂടു കൂടിയതാണ് കാട്ടാനകള്‍ കൂടുതലായി ജലസംഭരണികളിലേക്ക് എത്തുവാന്‍ കാരണം. ഇടമലയാര്‍ ജലവൈദ്യുത പദ്ധതി പ്രദേശത്തും അണക്കെട്ട് ഭാഗത്തും കാട്ടാനകളെ കാണുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്് ഇപ്പോള്‍. കനത്ത ചൂട് കൊണ്ട് വെള്ളം കൂടിക്കാനായി ആനകള്‍ എത്തുന്നതും തുടര്‍ന്ന് നീരാട്ടിനിറങ്ങറുമാണ് പതിവ്്.

idamalayar

മുന്‍ക്കാലങ്ങളില്‍ ഇത്തരത്തില്‍ ജലസംഭരണികളില്‍ കാട്ടാനക്കൂട്ടങ്ങള്‍ ഇറങ്ങിയുള്ള നിരാട്ട് അപൂര്‍വ്വമാരുന്നു. എന്നാല്‍ ഈ വേനല്‍ക്കാലത്ത് ഇത്തരം കാഴ്ചകള്‍ പതിവാണന്നും ഇങ്ങനെ ജലസംഭരണിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ മണിക്കൂറുകളോളം നീണ്ട നീരാട്ടിന് ശേഷമേ കാട്ടിലേക്ക് മടങ്ങാറുള്ളൂ എന്നുമാണ് കെ എസ് ഇ ബി അധികൃതര്‍ പറയുന്നത്. ഇടമലയാര്‍ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ക്ക് പുറത്തു നിന്നുമുളള പൊതുജനങ്ങളുടെ ശല്ല്യം ഉണ്ടാകാറില്ല. അതു കൊണ്ടുതന്നെ കടുത്തവേനല്‍ക്കാലത്ത് കാട്ടാനകള്‍ക്ക് സുഖമമായി നീരാട്ടിനുള്ള സൗകര്യം ഇടമലയാറിലുണ്ട്.

ഇടുക്കിയില്‍ കഞ്ചാവ് വേട്ട പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും...!ഇടുക്കിയില്‍ കഞ്ചാവ് വേട്ട പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയും...!

Ernakulam
English summary
wild elephant's amazing views in idamalayar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X