എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്ത് കൊണ്ട് പോകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത യുവതി പിടിയില്‍: പണം തട്ടിയത് ടൂർ പാക്കേജ് വഴി!

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: വിദേശത്ത് വിനോദ സഞ്ചാരത്തിനായി ടൂർ പാക്കേജിലൂടെ ആഡംബര സൗകര്യങ്ങൾ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നും പണം തട്ടിയ യുവതിയെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. പനയപ്പിള്ളി സുരയ്യ ടുർസ് ആന്റ് ട്രാവൽസ് ഉടമ മട്ടാഞ്ചേരി ടി.ഡി ഈസ്റ്റ് റോഡിൽ താമസം നൗഷി നാസ്സർ (43) ആണ് പിടിയിലായത്. തായ്ലന്റ്, മലേഷ്യ, സിംഗപ്പൂർ, ദുബൈ തുടങ്ങിയ രാജ്യങ്ങളിൽ എല്ലാ വിധ സൗകര്യങ്ങളും നൽകാമെന്ന് പത്രപരസ്യം നൽകുകയും.

<strong>റഹ്മാനും, ഫർമാനും പിന്നെ ഹനുമാനും; ഹനുമാൻ മുസ്ലീമാണെന്ന് ബിജെപി നേതാവ്, കാരണം ഇതാണ്!!</strong>റഹ്മാനും, ഫർമാനും പിന്നെ ഹനുമാനും; ഹനുമാൻ മുസ്ലീമാണെന്ന് ബിജെപി നേതാവ്, കാരണം ഇതാണ്!!

womanfraud-15453

പണം വാങ്ങിയതിന് ശേഷം വിദേശത്തേക്ക് കൊണ്ട് പോകാതെ കബളിപ്പിച്ച സംഭവത്തിലാണ് പൊലീസ് കേസ് എടുത്തത്. നിലവിൽ ഇസ്രായേലിലേക്ക് കൊണ്ട് പോകാമെന്ന് പത്രപരസ്യം നൽകിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. മട്ടാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ആർ സന്തോഷ്, അഡീഷണൽ എസ്.ഐ വിൻസന്റ്, വനിതാ സിവില്‍ പൊലിസ് ഓഫീസര്‍മാരായ രത്നമണി ,ധന്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Ernakulam
English summary
woman arrested in cash fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X