Get Updates
Get notified of breaking news, exclusive insights, and must-see stories!

2000 രൂപ ഓണ്‍ലൈനായി ലോണെടുത്തു;തിരിച്ചടച്ചിട്ടും ഭീഷണി;മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി

കൊച്ചി: ക്യാഷ് ബസ് മൊബൈല്‍ ആപ്പ് വഴി 2000 രൂപ ലോണെടുത്ത യുവതിയെ സെക്സ് വര്‍ക്കറായി ചിത്രീകരിച്ച് അപമാനിക്കുന്നതായി പരാതി. പണം തിരിച്ചടച്ചിട്ടും വൈക്കം സ്വദേശിയുടെ ഫോണിലുള്ള മുഴുവന്‍ നമ്പരിലേക്കും മോര്‍ഫ് ചെയ്ത ചിത്രം അയച്ചെന്നാണ് പരാതി. യുവതിയുടെ ചിത്രവും, ഫോണ്‍ നമ്പരും വെച്ച് സെക്സ് വര്‍ക്കറാണ് എന്നു പറഞ്ഞ് ഫോണിലുള്ള വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് മെസേജും അയക്കുന്നുണ്ട്.

കഴിഞ്ഞ മാസം 26ാം തീയതിയാണ് 2000 രൂപ ലോണെടുത്തത്. സര്‍വീസ് ചാര്‍ജ് എന്ന് പറഞ്ഞ് 600 രൂപ ഈടാക്കിയതതിന് ശേഷം 1400 രൂപയെ യുവതിക്ക് നല്‍കിയിരുന്നുള്ളൂ. ഒരാഴ്ചക്കിടെ 2200 രൂപ തിരിച്ചടച്ചു. പിന്നെയും പിന്നെയും പണം വേണമെന്ന് പറഞ്ഞ് പല നമ്പരുകളില്‍ നിന്ന് കോള്‍ വന്നിരുന്നു.

online

ഇനി പണം നല്‍കില്ലെന്ന് തീര്‍ത്ത് പറഞ്ഞതിന് പിന്നാലെ ആണ് ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ചത്. യുവതിയുടേയും ഭര്‍ത്താവിന്റെയും ഫോണിലുള്ള എല്ലാ നമ്പരുകളും ഫോട്ടോകളും എടുക്കാനുള്ള അനുമതി തുടക്കത്തില്‍ തന്നെ പണം നല്‍കിയവര്‍ വാങ്ങിയിരുന്നു.

21500 രൂപ നല്‍കണമെന്നാണ് ഫോണില്‍ വിളിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നവരുടെ ഇപ്പോഴത്തെ ആവശ്യം. ഇല്ലെങ്കില്‍ ഭര്‍ത്താവ് അജ്മല്‍ ഹുസൈന്റെ ഫോണിലുള്ള നമ്പരുകളിലേക്ക് കൂടി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം അയക്കും എന്നാണ ഭീഷണി. ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിയുണ്ട്. ഭീഷണി കൂടി വന്നതോടെ ആണ് യുവതി സെബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

പാന്‍കാര്‍ഡില്‍ നിന്ന് ക്രോപ്പ് ചെയ്ത് വള്‍ഗര്‍ ആയിട്ടുള്ള ഫോട്ടോയുമായി അറ്റാച്ച് ചെയ്തിട്ടാണ് അയക്കുന്നത്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ഇടുമെന്നും ഭീഷണിപ്പെടുത്തി, യുവതി മീഡിയ വണ്ണിനോട് പ്രതികരിച്ചു.

ഇനി പുതിയ കളികള്‍ മാത്രം.....ചെണ്ട കൊട്ടി ഗോപി സുന്ദര്‍ പ്രണയത്തോടെ അരികില്‍ അമൃതയും

ഓരോ ദിവസം ഓരോ നമ്പറാണ്...തിരിച്ചുവിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നത് ഏതെങ്കിലും പാവപ്പെട്ടവരായിരിക്കും. ഇപ്പോള്‍ വാട്‌സആപ്പ് കോളുമാത്രം ആണ് ചെയ്യുന്നത്, യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. ചോദിച്ച പണം നല്‍കിയില്ലെങ്കില്‍ ഫാമിലി ഫോട്ടോ എടുത്ത് ഇതുപോലെ പ്രചരിപ്പിക്കുമെന്നാണ് അവസാം നല്‍കിയിരിക്കുന്ന ഭീഷണി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+