കൊച്ചിയില്‍ വീണ്ടും ബസില്‍ പീഡനം
കൊച്ചി: സ്ത്രീകള്‍ക്ക് നേരെ ബസ്സില്‍ നടക്കുന്ന അക്രമങ്ങള്‍ കൊച്ചിയില്‍ തുടര്‍ക്കഥയാകുന്നു. കെഎസ്ആര്‍ടിസി ബസില്‍ വച്ച് വിമുക്ത ഭടന്‍ യുവതിയെ ശല്യം ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. യുവതിയുടെ പരാതിയില്‍ ഇടമറ്റത്ത് പികെ വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെസ്ആര്‍ടിസി ബസ്സില്‍ വച്ച് 2013 നവംബര്‍ 8 ന് രാവിലെയാണ് സംഭവം നടന്നത്. യുവതിയുടെ സീറ്റിന് തൊട്ടുപിറകില്‍ ആയിരുന്നു വര്‍ഗ്ഗീസ് ഇരുന്നിരുന്നത്.

സീറ്റിന് പിറകിലെ വിടവിലൂടെയായിരുന്നു വര്‍ഗ്ഗീസിന്റെ കൈക്രിയ. ഉടന്‍ തന്നെ യുവതി പ്രതികരിച്ചു. ഇതോടെ യാത്രക്കാരും ഇടപെട്ടു. ഇതിനിടെ വര്‍ഗ്ഗീസ് ബസ്സില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. എന്നാല്‍ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടfകൂടി. പിന്നീട് ഉദയം പേരൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
അടുത്ത കാലത്ത് ബസ്സുകളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിവരികാണ്. കൊച്ചിയില്‍ തന്നെ കഴിഞ്ഞ രണ്ട് ആഴ്ചകള്‍ക്കിടെ നാലാമത്തെ സംഭവം ആണിത്. ബസ് ജീവനക്കാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ച സംഭവം കൊച്ചിയില്‍ വന്‍ വിവാദമായിരുന്നു. പിന്നീട് വൈറ്റല മൊബിലിറ്റി ഹബ്ബില്‍ വച്ച് ക്രൈം ബ്രാഞ്ചിലെ പോലീസുകാരന്‍ യുവതിയെ കയറിപ്പിടിച്ചതും ചര്‍ച്ചാ വിഷയം ആയിരുന്നു.
സ്വകാര്യ ബസ്സുകളിലാണ് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ ഏറെയും നടക്കുന്നതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇത് തടയുന്നതിനായി ബസ്സുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.












Click it and Unblock the Notifications