ക്രിസ്തുമസ് ദിനത്തിൽ യുവതിയ്ക്ക് നഗ്നതാപ്രദർശനം: സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു?
കൊച്ചി: കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ വെച്ച് യുവതിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന് പരാതി. മാളിൽ വെച്ച് യുവാവ് തനിക്കെതിരെ നഗ്നത പ്രദർശിപ്പിച്ചെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയാണ് കളമശ്ശേരി പോലീസിനെ സമീപിച്ചിട്ടുള്ളത്. രേഖാമൂലം പരാതിയും സമർപ്പിച്ചിട്ടുണ്ട്. യുവതിയുടെ പരാതി സ്വീകരിച്ച പോലീസ് ഷോപ്പിംഗ് മാളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ക്രിസ്തുമസ് ദിനത്തിൽ മാളിൽ വെച്ചാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
തുടർന്ന് ഡിസംബർ 26ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തിയ യുവതി പരാതി നൽകുകയായിരുന്നു. മാളിൽ നല്ല തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു തനിക്ക് നേരെ യുവാവിൽ നിന്ന് ഇത്തരമൊരു സമീപനമുണ്ടായതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ പോലീസിന് പ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മാളിൽ നിന്നുള്ള കൂടുതൽ ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. പ്രതി മാസ്ക് ധരിച്ചിട്ടുള്ളതാണ് പോലീസിന് മുമ്പിലുള്ള മറ്റൊരു വെല്ലുവിളി. അതേ പ്രതിയെ പെട്ടെന്ന് വലയിലാക്കാനാവുമെന്ന പ്രതീക്ഷയും പോലീസ് പങ്കുവെക്കുന്നു.

കൊച്ചിയിൽ ലുലു മാളിൽ വെച്ച് സിനിമാ താരത്തെ അപമാനിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ സംഭവം. അപമാനിക്കപ്പെട്ട വിവരം നടി ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയതോടെയാണ് പുറത്തറിയുന്നത്. ഇതോടെ സംഭവത്തിൽ കേസെടുത്ത പോലീസ് മാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെയും മെട്രോ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. മലപ്പുറം സ്വദേശികളായ 25 വയസ്സ് പ്രായം വരുന്ന ആദിൽ, ഇർഷാദ് എന്നീ രണ്ട് യുവാക്കളും കീഴടങ്ങാൻ വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications