എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫ്ലാറ്റിൽ നിന്ന് ചാടിയ 55കാരിയുടെ നില ഗുരുതരം: ചാടിയതെന്തിന്? ദുരൂഹത ബാക്കി

Google Oneindia Malayalam News

കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ നിന്ന് ചാടിയ സ്ത്രീയുടെ നില ഗുരുതരം. ആറാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുന്നതിനിടെയാണ് 55 കാരിയായ കുമാരിയ്ക്ക് താഴെവീണ് പരിക്കേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇവർ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉടൻ തന്നെ പോലീസ് കെട്ടിടം ഉടമ, ഫ്ലാറ്റിലെ മറ്റ് താമസക്കാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയെവിടെ?അഭ്യൂഹത്തിന് എൽഡിഎഫിന്റെ മറുപടി, തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻമുഖ്യമന്ത്രിയെവിടെ?അഭ്യൂഹത്തിന് എൽഡിഎഫിന്റെ മറുപടി, തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻ

ആറാം നിലയിൽ നിന്ന് സാരി കെട്ടി അതിസാഹസികമായി താഴേക്കിറങ്ങാൻ ഇവരെ പ്രേരിപ്പിച്ചത് എന്താണെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ട് സാരികൾ ചേർത്ത് കെട്ടിയ ശേഷം അടുക്കളയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട ശേഷമാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ സേലം സ്വദേശിയാണ് കുമാരി.

 woman-160

മറൈൻ ഡ്രൈവിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിലെ ജോലിക്കാരിയായ ഇവർ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങിയിരുന്നു. നാട്ടിൽ നിന്ന് തിരികെയെത്തി ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ഈ സംഭവം.

Recommended Video

cmsvideo
മരടിലെ ഫ്ലാറ്റുകൾ പൊളിയുന്ന HD വീഡിയോ

അടുക്കള വാതിൽ പൂട്ടിയിടുകയും രണ്ട് സാരികൾ ഉപയോഗിച്ച് കൂട്ടിക്കെട്ട രക്ഷപ്പെടാൻ ശ്രമിച്ചിട്ടുള്ളതിനാലും അബദ്ധത്തിൽ കാല് തെറ്റി വീണതായിരിക്കാമെന്ന സാധ്യത തള്ളിക്കളയേണ്ടതായി വരുമെന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുമാരിയെക്കുറിച്ച് കൂടുതൽ വിവരങ്ങളു പോലീസ് തേടുന്നുണ്ട്.

Ernakulam
English summary
Woman who jumped from flat near Kochi in critical condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X