ജോജുവിനെതിരെ കേസെടുക്കണം, പ്രതിഷേധം കടുപ്പിച്ച് മഹിള കോണ്‍ഗ്രസ്: മരട് സ്‌റ്റേഷനിലേക്ക് മാര്‍ച്ച്
കൊച്ചി: മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. വനിതകളുടെ പരാതിയില്‍ നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കേസെടുത്തിരിക്കുന്നത്.
വനിതകളെ അസഭ്യം പറഞ്ഞതിനും അപമാനിച്ചെന്നും ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതിയില്‍ കേസെടുക്കാത്തില്‍ പ്രതിഷേധിച്ചാണ് മരട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് വനിത പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തിരിക്കുന്നത്.

പ്രതിഷേധം പൊലീസ് സ്റ്റേഷനടുത്ത് വച്ച് പൊലീസ് തടഞ്ഞു. തൊപ്പിയും കൊടികളുമായി മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. പൊലീസ് സ്റ്റേഷന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകളില്‍ പ്രവര്‍ത്തകര്‍ കയറി പ്രതിഷേധിച്ചു.
മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ബിന്ദു കൃഷ്ണയാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം പോലീസിന്റെ നിഷ്‌ക്രിയത്വമാണെന്ന് ബിന്ദു കൃഷ്ണ നപറഞ്ഞു. ഇന്ധന വിലവര്‍ദ്ധനവിന് എതിരെ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിലേക്ക് തള്ളിക്കയറിയ ജോജു ജോര്‍ജ്ജിന്റെ ഗുണ്ടായിസ പെര്‍ഫോമന്‍സും, അതിന് ശേഷം അദ്ദേഹം നടത്തിയ സംസ്‌കാര ശൂന്യമായ പ്രതികരണങ്ങളും മാധ്യമങ്ങള്‍ ലൈവ് ചെയ്ത് ജനങ്ങള്‍ കണ്ടതാണ്.
ജോജുവിന്റെ മോശം പ്രതികരണത്തിന് എതിരെ ജില്ലാ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതി പരിഗണിക്കാന്‍ പോലീസ് തയ്യാറാകാത്തത് തികച്ചും അപലപനീയമാണ്. മാസ്‌ക് ഇല്ലാതെ വീടിന് പുറത്ത് ഇറങ്ങിയാല്‍ ഓട്ടിച്ചിട്ട് പെറ്റിയടിക്കുന്ന പോലീസിന്റെ കണ്‍മുന്നില്‍ നിയമം ലംഘിച്ച ജോജു ജോര്‍ജ്ജിനെതിരെ നടപടിയില്ല. പൊതുസ്ഥലത്ത് പരസ്യമായി അസഭ്യവര്‍ഷം നടത്തിയതിനും നടപടിയില്ല. പോലീസിന് രാജഭക്തിയാകാം എന്നാല്‍ നാട്ടില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കുടി പോലീസ് മറുപടി പറയേണ്ടിവരും എന്നത് മറക്കണ്ടെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications