മഹിള കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലഭീരങ്കി പ്രയോഗം; പ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്
ജലഭീരങ്കിയുടെ ശക്തിയെ തുടര്‍ന്ന് പ്രവര്‍ത്തക അഞ്ച് മീറ്റര് അപ്പുറത്തേക്ക് തെറിച്ചുവീഴുന്നതും കാണാം.

കൊച്ചി: കളമശേരിയില്‍ മഹിള കോണ്‍ഗ്രസിന്റെ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ജലഭീരഭങ്കി പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് സാരമായി പരിക്കേറ്റു. ജബി മേത്തര്‍ എം പിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലാണ് പൊലീസ് ജലഭീരഭീരങ്കി പ്രയോഗിച്ചത്. പരിക്കേറ്റ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക അനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് എം പിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്. ജെബി മേത്തറിനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കളമശേരി പൊലീസ് സ്റ്റേഷനിലേക്കാണ് പൊലീസ് മാര്‍ച്ച് നടത്തിയത്. നികുതി വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് നടത്തിയത്. പൊലീസ് സ്റ്റേഷന്റെ 200 മീറ്റര്‍ അകലെ വച്ചാണ് മാര്‍ച്ച് തടഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വളരെ ശക്തമായ ജലഭീരങ്കി പ്രയോഗമാണ് ഉണ്ടായത്.
ജലഭീരങ്കിയുടെ ശക്തിയെ തുടര്‍ന്ന് പ്രവര്‍ത്തക അഞ്ച് മീറ്റര് അപ്പുറത്തേക്ക് തെറിച്ചുവീഴുന്നതും കാണാം. പ്രവര്‍ത്തകയുടെ താടിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് വിവരം. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച അക്രമാസക്തമാകാതെ ജലപീരങ്കി പ്രയോഗിച്ചതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.












Click it and Unblock the Notifications