എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'എ ഗ്രൂപ്പിനെ ബുദ്ധിമുട്ടിച്ചാൽ രാജിവെയ്പ്പിക്കാം'; മുദ്രപത്രത്തിൽ എഴുതി നൽകി കോൺഗ്രസ് പ്രവർത്തകൻ

Google Oneindia Malayalam News

കൊച്ചി; സ്ഥാനാർത്ഥിയായി നിർണയിക്കുന്നതിന് മുദ്രപത്രത്തിൽ ഉറപ്പുകൾ എഴുതി നൽകി കോൺഗ്രസ് പ്രവർത്തകൻ. വല്ലാര്‍പാടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മധു എം ആര്‍ ആണ് എ ഗ്രൂപ്പ് നേതാവ് അഡ്വ. എം വി പോളിന് 50 രൂപ മുദ്ര പത്രത്തില്‍വാക്ക് ഉറപ്പുകൾ എഴുതി നൽകിയിരിക്കുന്നത്.തന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഉണ്ടാക്കിയാൽ തന്റെ രാജി അവകാശപ്പെടാമെന്നും മുദ്രപത്രത്തിൽ പറയുന്നു. മുദ്രപത്രത്തിൽ എഴുതിയത് വായിക്കാം

congress

"ഇലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വല്ലാര്‍പാടം ഡിവിഷനില്‍ കോണ്‍ഗ്രസ് എ വിഭാഗത്തിനായി അര്‍ഹതപ്പെട്ടതും നീക്കിനവെച്ചിട്ടുള്ളതുമാണ് എന്നുള്ളത് എനിക്ക് ഉത്തമ ബോധ്യമുള്ളതാണ്. വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഈ വിഭാഗത്തെ നയിക്കുന്നത് അഡ്വക്കേറ്റ് എം വി പോള്‍ അവര്‍കളാണ്. അദ്ദേഹത്തിനും കോണ്‍ഗ്രസ് എ വിഭാഗത്തിനും അവമതിപ്പ് ഉണ്ടാകുന്നതും മേല്‍പ്പറഞ്ഞ വിഭാഗത്തിന് ബുദ്ധിമുട്ടുകളും നഷ്ടങ്ങളും ഉണ്ടാക്കുന്ന യാതൊരുവിധ പ്രവര്‍ത്തനങ്ങളും എന്റെ ഭാഗത്തു നിന്നും ഉണ്ടാവുകയില്ല എന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.

ജയിച്ചു വരുന്ന പക്ഷം അഡ്വക്കേറ്റ് എം വി പോള്‍ അവറുകളും അദ്ദേഹം നയിക്കുന്ന എ വിഭാഗവും സമയാസമയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമെന്നും ലംഘിക്കുന്ന പക്ഷം മേല്‍പറഞ്ഞ വിഭാഗത്തിന് എന്റെ രാജി ആവശ്യപ്പെടാനുള്ള അവകാശവും, അധികാരവും ഉണ്ടെന്നുള്ളതും എനിക്ക് ഉത്തമ ബോധ്യമുള്ളതാണ്.

മേല്‍പ്രകാരമെല്ലാം പ്രവര്‍ത്തിക്കാമെന്ന് ഞാന്‍ പറഞ്ഞത് വിശ്വാസത്തില്‍ എടുത്താണ് മേല്‍ വിഭാഗം എനിക്ക് ഈ സീറ്റ് നല്‍കിയത് എന്നും എനിക്ക് ഉത്തമ ബോധ്യമുണ്ട്. എനിക്ക് ലഭിക്കുന്ന ഈ സ്ഥാനാര്‍ത്ഥിത്വം മേല്‍പറഞ്ഞ വിഭാഗത്തില്‍ നിന്നും ലഭിച്ചതാകയാല്‍ ഞാന്‍ സംഘടനാ മര്യാദകള്‍ പാലിച്ച് ഉത്തരവാദിത്വത്തോട് കൂടി മേല്‍ പറഞ്ഞ വിഭാഗവുമായി ചേര്‍ന്ന് സഹകരിച്ച് ഒരുമയോടെ പോകുമെന്ന് ഞാന്‍ ഇതില്‍ സത്യം ചെയ്യുന്നു.മേല്‍ പറഞ്ഞതെല്ലാം സത്യം സത്യം സത്യം"

 കോൺഗ്രസിന് തിരിച്ചടി; അമിത് ഷായുടെ സാന്നിധ്യത്തിൽ വിജയശാന്തി ബിജെപിയിലേക്ക്?..ഉടൻ ദില്ലിയിലേക്കെന്ന് കോൺഗ്രസിന് തിരിച്ചടി; അമിത് ഷായുടെ സാന്നിധ്യത്തിൽ വിജയശാന്തി ബിജെപിയിലേക്ക്?..ഉടൻ ദില്ലിയിലേക്കെന്ന്

എൻഫോഴ്സ്മെന്റ് കേസ്: ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി കർണാടക ഹൈക്കോടതിഎൻഫോഴ്സ്മെന്റ് കേസ്: ബിനീഷ് കോടിയേരിയുടെ ഹർജി തള്ളി കർണാടക ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: ലഹരി കടത്തും വിൽപ്പനയും തടയാൻ സ്പെഷ്യൽ ഡ്രൈവ്തദ്ദേശ തിരഞ്ഞെടുപ്പ്: ലഹരി കടത്തും വിൽപ്പനയും തടയാൻ സ്പെഷ്യൽ ഡ്രൈവ്

ലവും ജിഹാദും ഒരുമിച്ച് പോകില്ല.. മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കരുതെന്നും നുസ്രത്ത് ജഹാൻലവും ജിഹാദും ഒരുമിച്ച് പോകില്ല.. മതത്തെ ഒരു രാഷ്ട്രീയ ഉപകരണമാക്കരുതെന്നും നുസ്രത്ത് ജഹാൻ

Recommended Video

cmsvideo
Congress goes digital to elect new party president

Ernakulam
English summary
'You can ask my resignation if i create any problem'; Congress worker Madhu MR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X