എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടുക്കളയില്‍ കഞ്ചാവ് തോട്ടം, പരിപാലിക്കാല്‍ ലൈറ്റും ഫാനും; യുവതിയും യുവാവും അറസ്റ്റില്‍

Google Oneindia Malayalam News

കൊച്ചി: ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവതിയും യുവാവും അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അലന്‍, ആലപ്പുഴ സ്വദേശി അപര്‍ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാര്‍ക്കോട്ടിക്ക് സെല്‍ പൊലീസ് അസി . കമ്മിഷണറുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

1

ഇവരുടെ മൂന്ന് നിലയുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റില്‍ ഒരു റൂമും അടുക്കളയും ഹാളുകളുമാണുള്ളത്. അടുക്കളയില്‍ കഞ്ചാവ് നട്ടുപിടിപ്പിക്കുകയായിരുന്നു. ഒന്നര മീറ്റര്‍ ഉയരത്തില്‍ നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2

'നായ സ്നേഹികളായ ഞങ്ങളാരും അവയുടെ കടി കൊള്ളണമെന്ന് പറഞ്ഞിട്ടില്ല'; 'ഇത് പൈശാചികം','നായ സ്നേഹികളായ ഞങ്ങളാരും അവയുടെ കടി കൊള്ളണമെന്ന് പറഞ്ഞിട്ടില്ല'; 'ഇത് പൈശാചികം',

ചെടിയെ സംരക്ഷിക്കുന്നതിനായി എക്‌സ്‌ഹോസ്റ്റ് ഫാനുകളും എല്‍ ഇ ഡി ലൈറ്റുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്. പരിശോധനയ്ക്കിടെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മറ്റൊരു യുവാവിനെയും കഞ്ചാവ് കൈവശം വച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശി അമലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസ്ത്രത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

3

അതേസമയം, സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന് പോലീസ് വകുപ്പ് യോദ്ധാവ് വിവിധ വകുപ്പുകളുടെ സഹായത്തോടെ യോദ്ധാവ് പദ്ധതി നടപ്പിലാക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മയക്കുമരുന്നിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ മുതലായവരും പദ്ധതിയുടെ ഭാഗമാകും.

4

മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ഒരു അദ്ധ്യാപക/നെ വീതം എല്ലാ വിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കും. ഇത്തരം അധ്യാപകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ നടത്താനും അവരുടെ സേവനം വിനിയോഗിക്കും. യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകരുടെ യോഗം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കും. നര്‍ക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡി.വൈ.എസ്.പി. ആയിരിക്കും നോഡല്‍ ഓഫീസര്‍.

5

ലഹരി ഇല്ലെങ്കില്‍ ഇവർക്ക് അഭിനയിക്കാനാവില്ലേ, ഇത്തരക്കാരെ സിനിമയില്‍ അഭിനയിപ്പിക്കരുത്: ഭാഗ്യലക്ഷ്മിലഹരി ഇല്ലെങ്കില്‍ ഇവർക്ക് അഭിനയിക്കാനാവില്ലേ, ഇത്തരക്കാരെ സിനിമയില്‍ അഭിനയിപ്പിക്കരുത്: ഭാഗ്യലക്ഷ്മി

ജനമൈത്രി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലനം നല്‍കി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. 1000 സ്‌കൂളുകളിലായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 88,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.
ജനമൈത്രി പോലീസിന്റെ സഹായത്തോടെ റസിഡന്‍സ് അസോസിയേഷനുകളില്‍ ആന്റി നര്‍ക്കോട്ടിക് ക്ലബുകള്‍ രൂപീകരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുമുള്ള ബോധവല്‍ക്കരണത്തിനായി ലഘു ചിത്രങ്ങളും വീഡിയോയും നിര്‍മ്മിക്കും. സൈക്കിള്‍ റാലി, വാക്കത്തോണ്‍, മാരത്തോണ്‍ എന്നിവയിലൂടെയും ബോധവല്‍ക്കരണം നടത്തും. നാടകം, ഫ്‌ലാഷ്‌മോബ്, മാജിക് മുതലായ മാര്‍ഗ്ഗങ്ങളിലൂടെയും മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. വിവിധ സന്നദ്ധസംഘടനകള്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുതലായവയുടെ സഹകരണവും ഇതിനായി തേടും.

6

മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കു വെക്കാനായി ഹെല്‌പ്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ബസ്, ട്രെയിന്‍ മറ്റുവാഹനങ്ങള്‍ എന്നിവയിലൂടെ മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താനായി പോലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തും. മയക്കുമരുന്ന് കേസില്‍പ്പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കും.

'ചാന്‍സ് കിട്ടിയില്ലെന്ന് പറയുമ്പോള്‍ അത് പീഡനമാകുന്നു, വാര്‍ത്താ പ്രധാന്യത്തിന് വേണ്ടി': മിടുവില്‍ കൃഷ്ണപ്രഭ'ചാന്‍സ് കിട്ടിയില്ലെന്ന് പറയുമ്പോള്‍ അത് പീഡനമാകുന്നു, വാര്‍ത്താ പ്രധാന്യത്തിന് വേണ്ടി': മിടുവില്‍ കൃഷ്ണപ്രഭ

Ernakulam
English summary
young man and woman were arrested for growing cannabis plants in the kitchen of the flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X