ആലുവയില്‍ മകളുമായി യുവാവ് പാലത്തില്‍ നിന്നും ചാടി; തിരച്ചില്‍ ആരംഭിച്ച് പൊലീസ്
ആലുവ: മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്ന് യുവാവ് മകളുമായി പുഴയില്‍ ചാടി. ചെങ്ങമനാട് സ്വദേശി ലൈജുവാണ് പുഴയില്‍ ചാടിയത്. ഇദ്ദേഹത്തോടൊപ്പം മകള്‍ ആര്യനന്ദയുമുണ്ടായിരുന്നു. താനും മകളും മരിക്കാന്‍ പോകുകയാണെന്ന് വാട്‌സാപ്പില്‍ സന്ദേശം അയച്ച ശേഷമാണ് പുഴയിലേക്ക് ചാടിയത്. പിന്നാലെ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിന് സമീപത്ത് വാഹനം നിര്‍ത്തിയതിന് ശേഷം പാലത്തില്‍ നിന്ന് കുട്ടിയെ ആദ്യ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. പിന്നാലെ ലൈജുവും ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ വിവരം ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിക്കുകയായിരുന്നു. തിരച്ചിലിനായി സ്ഥലത്ത് സ്‌കൂബ ടീമും എത്തിയിട്ടുണ്ട്.

ലൈജു വീട്ടില്‍ നിന്ന് പുറത്തേക്ക് പുറപ്പെടുന്നതിന് മുമ്പ് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ക്ക് പുഴയില്‍ ചാടാന്‍ പോകുകയാണെന്ന് സന്ദേശം അയച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിച്ചെങ്കില്‍ ഇരുവരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുടുംബ പ്രശ്‌നമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. പ്രാഥമിക നിഗമനമാണെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.


Click it and Unblock the Notifications